Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 6:53 PM IST Updated On
date_range 21 Nov 2023 6:53 PM ISTക്ഷേമ പെൻഷൻ വിതരണം: സംഘങ്ങൾക്ക് ഇൻസെൻറീവ് 70 കോടി അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങൾക്കുള്ള ഇൻസെൻറീവായി 70.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
2021 നവംബർ മുതൽ 2022 നവംബർ വരെയുള്ള കുടിശികയാണ് അനുവദിച്ചത്. പെൻഷൻ നേരിട്ട് ഗുണഭോക്താക്കൾക്ക് എത്തിക്കുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും മറ്റ് സഹകരണ സംഘങ്ങൾക്കുമാണ് ഇൻസെൻറീവ് ലഭിക്കുന്നത്. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്കാണ് സംഘങ്ങൾ നേരിട്ട് പെൻഷൻ തുക എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story