ഡിസ്ചാർജ്: നിർബന്ധിതാവസ്ഥയിൽ ചുവടുമാറ്റം
text_fieldsതിരുവനന്തപുരം: പലവട്ടം മടിച്ചെങ്കിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണം (ആക്ടിവ് കേസുകൾ) രണ്ടു ലക്ഷം പിന്നിട്ടതും വ്യാപനം രൂക്ഷമായി തുടരുന്നതുമാണ് ഗുരുതരമല്ലാത്ത രോഗികളെ ടെസ്റ്റ് നടത്താതെ ഡിസ്ചാർജ് നടത്തുന്ന സുപ്രധാന ഭേദഗതിക്ക് സംസ്ഥാനത്തെയും നിർബന്ധിതമാക്കിയത്. ലക്ഷണമില്ലാത്തവരെ പരിശോധനയില്ലാതെ തന്നെ രോഗമുക്തരായി കണക്കാക്കാമെന്ന് ആറു മാസം മുമ്പ് തന്നെ െഎ.സി.എം.ആർ നിർദേശിച്ചെങ്കിലും സാമൂഹിക സുരക്ഷിതത്വം പരിഗണിച്ച് ഇൗ മാനദണ്ഡം കേരളത്തിൽ നടപ്പാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവർത്തിച്ചിരുന്നത്. മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കേരളത്തിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയാൻ കാരണം പരിശോധന നടത്തി നെഗറ്റിവാകണമെന്ന പ്രോേട്ടാകോൾ കർശനമാക്കിയതെന്നാണ് ആരോഗ്യവകുപ്പ് ന്യായീകരിച്ചത്.
ആദ്യ തരംഗത്തിൽ ഏഴു മാസമെടുത്താണ് (ഒക്ടോബർ 13) സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ മൂന്നു ലക്ഷം കവിഞ്ഞത്. എന്നാൽ, രണ്ടാം തരംഗത്തിൽ മാർച്ച് 16 മുതൽ ഏപ്രിൽ 24 വരെയുള്ള 40 ദിവസം കൊണ്ടു മാത്രം 2,84,862 പേരാണ് വൈറസ് ബാധിതരായത്. കുറഞ്ഞ ദിവസങ്ങളിൽ കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ നിലവിലെ ക്രമീകരണങ്ങൾ തുടർന്നാൽ അർഹതപ്പെട്ടവർക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് ആശങ്ക.
''ഇപ്പോൾ 2.5 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്. ശരാശരി 1.30 ലക്ഷം േപരെ പ്രതിദിനം പരിശോധനക്ക് വിധേയമാക്കണം. ലക്ഷത്തിലേറെ പേർക്ക് വാക്സിൻ നൽകണം. 2.75 ലക്ഷം പേർ ക്വാറൻറീനിലുണ്ട്. ഇനിയും കണക്കുയർന്നാൽ സംവിധാനങ്ങൾ പ്രതിസന്ധിയിലാകു''മെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. മൊത്തം രോഗബാധിതരിൽ 40 ശതമാനത്തോളം ലക്ഷണമില്ലാത്തവരോ നേരിയ ലക്ഷണങ്ങളുള്ളവരോ ആണ്. പുതിയ പ്രേേട്ടാകോൾ പ്രകാരം ഇത്രയും പേരിലെ ആൻറിജൻ പരിശോധനകളും കുറയും.
അതേ സമയം രോഗമുക്തി ശാസ്ത്രീയമായി സ്ഥിരീകരിക്കാതിരിക്കുന്നത് രോഗപ്പകർച്ചക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ലക്ഷണമില്ലാത്തവർക്ക് രോഗവ്യാപന ശേഷി കുറവാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
തുടക്കത്തിൽ ഡിസ്ചാർജിന് വേണ്ടിയിരുന്നത് രണ്ട് ആർ.ടി.പി.സി.ആർ
ആദ്യ ഘട്ടത്തിൽ തുടർച്ചയായി രണ്ട് ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവാകുന്നവരെയാണ് ഡിസ്ചാർജിന് അനുവദിച്ചത്.
പിന്നീടത് ഒരു ആർ.ടി.പി.സി.ആർ എന്നാക്കി. മറ്റു സംസ്ഥാനങ്ങൾ ഗുരുതരമല്ലാത്ത രോഗികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഒഴിവാക്കിയപ്പോൾ കേരളം ആൻറിജൻ പരിശോധനയിൽ നെഗറ്റിവാകുന്നവർക്ക് മാത്രമേ ഡിസ്ചാർജ് അനുവദിച്ചുള്ളൂ. വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യ വിദഗ്ധരുമടക്കം പ്രോേട്ടാകോൾ ഭേദഗതിക്ക് ആവശ്യമുന്നയിച്ചെങ്കിലും സർക്കാർ പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.