ആലപ്പുഴ സി.പി.എമ്മിൽ അച്ചടക്ക നടപടി; സുധാകരെൻറ വിശ്വസ്തനെ തരംതാഴ്ത്തി: മുൻ ഏരിയ സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsആലപ്പുഴ: നൂറനാട് പടനിലം ഹയർസെക്കൻഡറി സ്കൂൾ ക്രമക്കേടുമായി ബന്ധപ്പെട്ട് ആലപ്പുഴ സി.പി.എമ്മിൽ അച്ചടക്കനടപടി. മുൻമന്ത്രി ജി. സുധാകരെൻറ വിശ്വസ്തനും തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗവുമായ കെ. രാഘവനെയാണ് തരംതാഴ്ത്തിയത്.
രാഘവനെ ജില്ല സെക്രട്ടറിയേറ്റിൽനിന്ന് ജില്ല കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ചാരുംമൂട് മുൻ ഏരിയ സെക്രട്ടറിയും സ്കൂൾ മാനേജരുമായിരുന്ന മനോഹരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഏരിയസെൻററിൽനിന്ന് ജി. രഘുവിനെയും തരംതാഴ്ത്തി. ശനിയാഴ്ച സി.പി.എം ജില്ലകമ്മിറ്റി ഓഫിസിൽ സംസ്ഥാനസെക്രട്ടറി എ. വിജരാഘവെൻറ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടറിയേറ്റിലും ജില്ലകമ്മിറ്റിയിലുമാണ് നേതാക്കൾക്കെതിരായ നടപടി അംഗീകരിച്ചത്.
വർഷങ്ങളായി സി.പി.എം ഭരിക്കുന്ന സ്കൂളിലെ നിയമനുമായി ബന്ധപ്പെട്ട അഴിമതി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇതേവിഷയത്തിൽ വർഷങ്ങൾക്ക് മുമ്പ് ഏരിയകമ്മിറ്റി സെക്രട്ടറിയായിരുന്ന എൻ. രാമകൃഷ്ണൻനായർക്കെതിരെയും സി.പി.എം നടപടിയെടുത്തിരുന്നു.
വർഷങ്ങൾക്കുമുമ്പ് ഏരിയകമ്മിറ്റി സെക്രട്ടയായിരുന്നു വർഷങ്ങൾക്ക് മുമ്പ് നടപടിയുണ്ടായിരുന്നു. സി.പി.എമ്മിെൻറ മേൽനോട്ടത്തിൽ നടത്തുന്ന സ്കൂളിൽ 1.63 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയ അന്വേഷണ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി.
കെ.എച്ച് ബാബുജാൻ, എ. മഹേന്ദ്രൻ എന്നിവരായിരുന്നു കമീഷൻ അംഗങ്ങൾ. സംഭവത്തിൽ അന്വേഷണം നേരത്തെ മന്ദഗതിയിലായിരുന്നുവെങ്കിലും ജി. സുധാകരനെതിരെ ആരോപണവും അന്വേഷണവും ഉയർന്നസാഹചര്യത്തിലാണ് സുധാകരെൻറ വിശ്വസ്തനെതിരെ നടപടി വേഗത്തിലാക്കിയതെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.