ക്രൈസ്തവരോട് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകൾക്ക് വിവേചനം -തൃശൂർ അതിരൂപത
text_fieldsതൃശൂര്‍: കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകൾക്കെതിരെ രൂക്ഷവിമർശനവുമായി തൃശൂര്‍ അതിരൂപത. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവരോട് സംസ്ഥാനത്ത് നീതീകരിക്കാനാവാത്ത വിവേചനമാണെന്നും സർക്കാർ നിലപാടിൽ വേദനയും ഉത്കണ്ഠയുമുണ്ടെന്നും അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി.
ഹൈകോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകണം. ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരെ നിരന്തരം നടന്നുവരുന്ന ആക്രമണങ്ങൾ തടയാനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ സാമ്പത്തിക -വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒമ്പത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാവാത്തതിൽ സമ്മേളനം പ്രതിഷേധിച്ചു. തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.