ചർച്ച പൂർത്തിയായി; ഉത്തരവ് ഇറങ്ങുന്നത് വരെ സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാർഥികളും സർക്കാർ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചർച്ച പൂർത്തിയായി. ചർച്ചയിലെ ധാരണകൾ ഉത്തരവായി ഇറങ്ങുന്നത് വരെ സമരം തുടരുമെന്നും നല്ല രീതിയിലാണ് ചർച്ച നടന്നതെന്നും ഉദ്യോഗാർഥികൾ പ്രതികരിച്ചു. സർക്കാർ അനൂകല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഒ റാങ്ക് ഹോൾഡേഴ്‌സ് പറഞ്ഞു.
സി.പി.ഒ, എൽ.ജി.എസ് ഉദ്യോഗാർഥികളുമായായിരുന്നു ചർച്ച. ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തിയത്. സി.പി.ഒ, എൽ.ജി.എസ് വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമായിരുന്നു ചർച്ചയ്ക്ക് ക്ഷണിച്ചത്.
അതേസമയം ഉദ്യോഗസ്ഥതല ചർച്ചയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണോ എന്നതിന് സി.പി.എം മറുപടി പറയണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. സർക്കാരിന്‍റെ പിടിവാശിയിൽ നിന്ന് സർക്കാറിന് പിറകോട്ട് പോകേണ്ടി വന്നു. ഇനിയും യുവത്വത്തിന് മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വരും. മന്ത്രിമാരുടെ ഒളിച്ചുകളി നിർത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.