കുളമ്പുരോഗം: തമിഴ്നാട്ടിൽ മാർക്കറ്റുകൾ പൂട്ടി; കാലികൾ കേരളത്തിലേക്ക്
text_fieldsമൂവാറ്റുപുഴ: കുളമ്പുരോഗം പടര്‍ന്നുപിടിച്ചതോടെ തമിഴ്നാട്ടിലെ കന്നുകാലി മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. ഒരു പരിശോധനയുമില്ലാതെ കേരളത്തിലേക്ക് കാലികളുടെ ഒഴുക്ക് തുടങ്ങിയിരിക്കുകയാണ്. തമിഴ്നാട്ടിലെ പൊള്ളാച്ചി, ധാരാപുരം, ഈറോഡ്, വട്ടംചിത്രം പ്രദേശങ്ങളിലാണ് കുളമ്പുരോഗം. കറവപ്പശുക്കള്‍, കശാപ്പിനുള്ള പോത്തുകള്‍, എരുമകള്‍ എന്നിവയാണ് കേരളത്തിലേക്ക് വ്യാപകമായി കൊണ്ടുവരുന്നത്.
പാലക്കാട്, വയനാട്, ഇടുക്കി, കൊല്ലം എന്നിവിടങ്ങളിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയാണ് കന്നുകാലികള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ചെക്ക്പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിെൻറ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ടങ്കിലും വേണ്ടത്ര ജിവനക്കാരില്ലാത്തത് തടസ്സമാകുന്നുണ്ട്. സംസ്ഥാനത്ത് കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് 80 ശതമാനം മൃഗങ്ങളിലും നടത്തിയിട്ടുെണ്ടങ്കിലും പൂർത്തിയായിട്ടില്ല. കുളമ്പുരോഗം വൈറസ് ബാധയായതിനാല്‍ വായുവിലൂടെയാണ് പകരുന്നത്. സ്പര്ശനത്തെത്തുടര്ന്നും രോഗം പടരും. പശു, ആട് തുടങ്ങിയ മൃഗങ്ങള്‍ക്ക് രോഗം പെെട്ടന്ന് പിടിപെടുന്നതിന് സാധ്യത ഏറെയാണ്.
ഈ സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലക്ക് ഭീഷണിയായ രോഗത്തിന് പരിഹാരമായി ഒരുമാസത്തേക്ക് ഇതരസംസ്ഥാനത്ത് നിന്നുള്ള മൃഗങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്നും ചെക്ക്പോസ്റ്റുകളില്‍ കൂടുതല്‍ മൃഗഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് പരിശോധന കര്‍ശനമാക്കണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞവർഷം എറണാകുളം ജില്ലയിലെ 45 പഞ്ചായത്തുകളിലായി 3990 മൃഗങ്ങള്‍ക്ക് കുളമ്പ് രോഗബാധയുണ്ടായതായി കണ്ടെത്തിയിരുന്നു.
രോഗലക്ഷണം കണ്ടെത്തുന്നതോടെ കര്‍ഷകര്‍ കന്നുകാലികളെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതാണ് രോഗം പടരാൻ പ്രധാന കാരണം. രോഗബാധയുള്ള മൃഗങ്ങളെ കശാപ്പ് ചെയ്ത് അവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ ഉപേക്ഷിക്കുന്നതും രോഗബാധ കര്‍ഷകര്‍ മറച്ചുവെക്കുന്നതും ഇത് പടരുന്നതിന് കാരണമായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.