ദിശ സേവനങ്ങള്‍ ഇനി 104 ലും; കോവിഡ് കാലത്ത് വിളിച്ചത് 6.17 ലക്ഷം പേര്
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ദിശയുടെ സേവനങ്ങള്‍ ഇനി 104 എന്ന ടോള്‍ഫ്രീ നമ്പറിലും ലഭ്യമാണ്. ദേശീയതലത്തില്‍ ഹെല്‍ത്ത് ഹെല്പ് ലൈന്‍ ഒരേ നമ്പര്‍ ആക്കുന്നതിെൻറ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പറുകളിലും സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.
കഴിഞ്ഞവര്‍ഷം ജനുവരി 22നാണ് ദിശയെ കോവിഡ് 19 ഹെല്‍ത്ത് ഹെല്പ് ലൈനാക്കിയത്. െഹല്‍പ് ലൈനില്‍ ഇതുവരെ 10.5 ലക്ഷം കാളാണ് വന്നത്. കോവിഡ് കാലത്ത് 6.17 ലക്ഷം കാളും. പൊതുവിവരങ്ങള്‍, ക്വാറൻറീൻ, മാനസികപിന്തുണ, ഡോക്ടര്‍ ഓണ്‍ കാൾ, വാക്സിനേഷന്, യാത്ര, അന്തർസംസ്ഥാന തൊഴിലാളി, മരുന്ന് ലഭ്യത, കാസ്പ്, ഇ-സഞ്ജീവനി, ഏര്‍ളി ചൈല്‍ഡ് ഡെവലപ്മെൻറ് തുടങ്ങി ആരോഗ്യസംബന്ധമായ ഏതു സേവനത്തിനും വിളിക്കാം.
ഏറ്റവുമധികം കാള്‍ വന്നത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്; 1,01,518. കുറവ് വയനാടും; 4562 വിളികൾ. പ്രതിദിനം 300 മുതല്‍ 500 വരെ വിളി ഉണ്ടായിരുന്ന സ്ഥാനത്ത് ഇേപ്പാൾ 3500 വരെയുണ്ട്. 65 ദിശ കൗണ്‍സലര്‍മാർ, 25 വളൻറിയര്‍മാര്‍, അഞ്ച് ഡോക്ടര്‍മാർ, മൂന്ന് േഫ്ലാര്‍ മാനേജര്‍മാര്‍ എന്നിവരാണ് ഇപ്പോള്‍ സേവനത്തിലുള്ളത്. പ്രതിദിനം 4500 മുതല്‍ 5000 വരെ കാള്‍ കൈകാര്യം ചെയ്യാന്‍ ദിശക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.