ബാങ്കുകളിലെ ബിസിനസ് കറസ്പോണ്ടൻറുമാരെ പിരിച്ചുവിടുന്നു; ബാങ്ക് ഓഫ് ഇന്ത്യയിൽ നോട്ടീസ് നൽകിത്തുടങ്ങി
text_fieldsതൃശൂർ: ഗ്രാമീണമേഖലയിൽ ബാങ്കിങ് സൗകര്യമെത്തിക്കാൻ നിയമിച്ച ബിസിനസ് കറസ്പോണ്ടൻറുമാർ വഴിയാധാരമാകുന്നു. ഇവരെ പിരിച്ചുവിടാനുള്ള നീക്കത്തിെൻറ ഭാഗമായി കേരളത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പല ബി.സിമാർക്കും നോട്ടീസ് ലഭിച്ചു.
ഇവരിൽ 10 വർഷമായി ജോലി ചെയ്യുന്നവരുമുണ്ട്. മറ്റൊരു േജാലിക്ക് ശ്രമിക്കാനുള്ള പ്രായം പോലും കഴിഞ്ഞവരാണ് കോവിഡ് കാലത്ത് തെരുവാധാരമാകുന്നത്. ബാങ്കുകൾ നേരിട്ട് നിയന്ത്രിച്ചിരുന്ന ബി.സിമാരെ കോർപറേറ്റ് എജൻസികൾക്ക് കീഴിൽ കൊണ്ടുവരുന്നതിെൻറ ഭാഗമാണ് പിരിച്ചുവിടൽ നീക്കമെന്ന് ആക്ഷേപമുണ്ട്. 30 ദിവസത്തെ നോട്ടീസാണ് നൽകിയിരിക്കുന്നത്.
അതിനകം ബാങ്ക് നൽകിയ തിരിച്ചറിയൽ കാർഡ് തിരിേച്ചൽപിക്കാനും ഇടപാടുകാർക്ക് പണം നൽകാൻ തുടങ്ങിയ ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട് അവസാനിപ്പിക്കാനുമാണ് നിർദേശം. കോവിഡ്കാലത്ത് ശാഖകളിലെത്താൻ പ്രയാസമുള്ള ഇടപാടുകാരുടെ വീട്ടിൽ പെൻഷൻ ഉൾപ്പെടെയുള്ളവ എത്തിച്ച ബി.സിമാരെയാണ് കോവിഡ് കാലത്തുതന്നെ പിരിച്ചുവിടുന്നത്.
ശാഖകളില്ലാത്ത ആറരലക്ഷം ഗ്രാമങ്ങളിൽ സേവനം എത്തിക്കാനെന്നാണ് കറസ്പോണ്ടൻറ് നിയമനം സംബന്ധിച്ച് ആർ.ബി.ഐ മാർഗരേഖയിൽ പറഞ്ഞിരുന്നത്. കൂടുതൽ ശാഖകൾ തുടങ്ങി സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതിന് പകരംകൊണ്ടുവന്ന ഈ സംവിധാനം തൊഴിൽ ചൂഷണത്തിനും മറ്റും വഴിവെക്കുമെന്ന് അന്നുതന്നെ സംഘടന ചൂണ്ടിക്കാട്ടിയിരുന്നെന്ന് 'ബെഫി' കേരള ഘടകം പ്രസിഡൻറ് ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും പറഞ്ഞു.
അടുത്തിടെ കേന്ദ്ര ധനമന്ത്രി 'വാതിൽപടി ബാങ്കിങ് സേവനം' പ്രഖ്യാപിച്ചിരുന്നു. ഇതിനായി 12 പൊതുമേഖല ബാങ്കുകൾ ചേർന്ന് കമ്പനി രൂപവത്കരിക്കുകയാണ്. കമ്പനിക്ക് കീഴിലുള്ള ജീവനക്കാരാകും ബാങ്കിങ് സേവനമെത്തിക്കുക.
കോർപറേറ്റ് ഇടപെടൽ വർധിപ്പിക്കുന്ന നടപടികളാണ് ഇതെന്ന് ബെഫി ചൂണ്ടിക്കാട്ടി. ബി.സിമാരെ പിരിച്ചുവിടാനുള്ള നീക്കം പ്രതിഷേധാർഹമാണ്. റിസർവ് ബാങ്ക് ഉടൻ ഇടപെടണമെന്നും ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പിരിച്ചുവിടൽ നോട്ടീസ് പിൻവലിക്കണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.