Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2023 6:24 PM IST Updated On
date_range 25 Jun 2023 6:24 PM ISTകോട്ടയത്തെ ബസുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം: അന്വേഷിക്കാൻ അഡീഷണൽ ലേബർ കമീഷണറെ ചുമതലപ്പെടുത്തിയെന്ന് വി. ശിവൻകുട്ടി
text_fieldsbookmark_border
കോഴിക്കോട് : കോട്ടയം ടി.സി.എം വെട്ടിക്കുളങ്ങര ബസുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി. ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും.
തിങ്കളാഴ്ച ഉച്ചക്ക് 1.45 നാണ് യോഗം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി അഡീഷണൽ ലേബർ കമീഷണർ ( എൻഫോഴ്സ്മെന്റ് ) കെ.എം സുനിലിനെ ചുമതലപ്പെടുത്തി. വിഷയം രമ്യമായി പരിഹരിക്കാനുള്ള ഇടപെടൽ ആണ് തൊഴിൽ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story