വയോധികയുടെ മൃതദേഹം അടക്കം ചെയ്യുന്നതിലെ തർക്കം; വനിത കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു
text_fieldsകൊല്ലം: പുത്തൂർ നെടിയവിള തുരുത്തിക്കര ജറുസലേം മാർത്തോമ്മാ ചർച്ച് ശ്മശാനവുമായി ബ ന്ധപ്പെട്ട തർക്കത്തെ തുടർന്ന് വയോധികയുടെ മൃതദേഹം അടക്കം ചെയ്യുന്നത് വൈകുന്ന സംഭ വത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്ത് കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. 40 വർ ഷമായി പള്ളി ഇടവകാംഗമായ അന്നമ്മയുടെ മൃതദേഹമാണ് സംസ്കാരം നടത്താനാകാതെ ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
മാധ്യമവാർത്തകളെ തുടർന്ന് വനിത കമീഷൻ അംഗം ഷാഹിദാ കമാൽ അന്നമ്മയുടെ വീടും തർക്കത്തിലായ ശ്മശാനവും സന്ദർശിച്ചിരുന്നു. തുടർന്നാണ് കേസെടുക്കാൻ നിർദേശം നൽകിയത്. എല്ലാ സാങ്കേതിക പ്രശ്നങ്ങളും മാറ്റി വെച്ച് മൃതദേഹം സംസ്കരിക്കാനുളള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എതിർപ്പുമായി നിന്നവരെ കമീഷൻ ഓർമിപ്പിച്ചു.
എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മൃതദേഹത്തെ ആദരിക്കാനാണ് പഠിപ്പിക്കുന്നത്. സംസ്കരിക്കാൻ വൈകുന്ന ഓരോ മണിക്കൂറും മൃതദേഹത്തോട് അനാദരവാണ് കാട്ടുന്നത്. വനിത കമീഷെൻറ ഇടപെടൽ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിഷയത്തിൽ ഇടപെട്ടത് പ്രശ്നപരിഹാരത്തിന് കൂടുതൽ സഹായകമായതായും ഷാഹിദാ കമാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.