കളമശ്ശേരിയിലെ പോര് മുറുകി; തൃപ്പൂണിത്തുറയിൽ അയഞ്ഞു
text_fieldsകൊച്ചി: കളമശ്ശേരി സീറ്റിെൻറ പേരിൽ മുസ്ലിം ലീഗിൽ പോരുമുറുകുന്നു. എന്നാൽ, തൃപ്പൂണിത്തുറയെ ചൊല്ലിയുള്ള കോൺഗ്രസിെല തർക്കങ്ങൾക്ക് അയവ്.
മുൻ മന്ത്രി ഇബ്രാഹീംകുഞ്ഞിെൻറ മകൻ വി.ഇ. അബ്ദുൽ ഗഫൂറിനെ കളമശ്ശേരിയിൽ സ്ഥാനാർഥിയാക്കിയതിനെതിരെ സമാന്തര കൺവെൻഷൻ ചേർന്നാണ് ലീഗിലെ ഒരുവിഭാഗം പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസം മങ്കട എം.എൽ.എയും മണ്ഡലത്തിലെ താമസക്കാരനുമായ ടി.എ. അഹമ്മദ് കബീറിെൻറ വസതിയിൽ യോഗം ചേർന്ന് പ്രതിഷേധിച്ചതിന് പിന്നാലെ തിങ്കളാഴ്ചയും പരസ്യ കൺവെൻഷനിലൂടെ പ്രതിഷേധം കടുപ്പിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്.
സ്ഥാനാർഥിപ്രഖ്യാപനത്തിന് പിന്നാലെയാണ് അഹമ്മദ് കബീർ വിഭാഗം യോഗം ചേർന്ന് ഗഫൂറിനെ സ്ഥാനാർഥിയാക്കിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇതിന് ഫലമുണ്ടായില്ലെന്ന വികാരത്തെത്തുടർന്നാണ് കൺവെൻഷൻ വിളിച്ചത്. സ്ഥാനാർഥി നിർണയത്തിനെതിരായ പ്രതിഷേധമായി മാത്രം നേതൃത്വം ഇതിനെ കാണുെന്നന്നാണ് കബീർ വിഭാഗത്തിെൻറ ആരോപണം. ഇബ്രാഹീംകുഞ്ഞിനും ഗഫൂറിനുമെതിരെ ഉന്നയിച്ച പരാതികളിൽ നടപടിയുണ്ടാകാത്തതാണ് യഥാർഥപ്രശ്നമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
മുതിർന്ന നേതാക്കൾക്കെതിരെപോലും വ്യാജരേഖയുണ്ടാക്കി അപമാനിക്കാനും കേസിൽ കുടുക്കാനും ശ്രമിച്ച ഗഫൂറിെൻറ നടപടി ഡോ. എം.കെ. മുനീർ അടങ്ങുന്ന സമിതി ശരിവെച്ചതാണ്. ഗഫൂറിനെതിരെ വ്യക്തിപരമായ ചില ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല.
ഇതിന് പിന്നാലെയാണ് സ്ഥാനാർഥിയാക്കിയത്. ഇത് തെറ്റിന് അംഗീകാരം നൽകുന്ന ചെയ്തിയായെന്ന് യോഗം ചേർന്നവർ ചൂണ്ടിക്കാട്ടുന്നു. പ്രവർത്തകരുടെ പരാതികൾക്കും ആവശ്യത്തിനും ആശങ്കക്കും പരിഹാരം കാണാൻ നേതൃത്വം തയാറാകാത്തപക്ഷം സ്ഥാനാർഥിയുമായി സഹകരിക്കില്ലെന്ന സന്ദേശമാണ് ഇവർ നൽകിയത്. ഇക്കാര്യം രേഖാമൂലം വീണ്ടും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ജില്ല പ്രസിഡൻറിനുപുറെമ സംസ്ഥാന പ്രവർത്തക സമിതിയംഗം എം.പി. അബ്ദുൽ ഖാദർ, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. ഹാരിസ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് മുഹമ്മദ് ആസിഫ്, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം കെ.എം. ഹസൈനാർ, കർഷകസംഘം സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ബിലാൽ, ജില്ല വൈസ് പ്രസിഡൻറുമാരായ പി.കെ. ജലീൽ, ഉസ്മാൻ തോലക്കര, പി.കെ. മൈതു, സീനിയർ വൈസ് പ്രസിഡൻറ് എൻ.വി.സി. അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. പാലാരിവട്ടം പാലം ചർച്ചയാകുന്ന സാഹചര്യത്തിൽ ഇബ്രാഹീംകുഞ്ഞോ മകനോ മത്സരിക്കുന്നത് സംസ്ഥാനത്താകെ യു.ഡി.എഫിന് കോട്ടം ചെയ്യുമെന്ന അഭിപ്രായവും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കെ. ബാബുവിനെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കിയതിനെ ചൊല്ലി കോൺഗ്രസ്-ഐ വിഭാഗത്തിൽനിന്ന് ഉയർന്ന പ്രതിഷേധങ്ങൾ ദുർബലമായി.
കോൺഗ്രസ് മത്സരിക്കുന്ന ജില്ലയിലെ മറ്റുമണ്ഡലങ്ങളിൽ കാര്യമായ പ്രതിഷേധങ്ങളില്ല. തൃപ്പൂണിത്തുറയിൽ കഴിഞ്ഞ ദിവസം കെ. ബാബുവിനെതിരെ ഐ ഗ്രൂപ്പിലെ ചിലർ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച ഇത്തരം ആരോപണങ്ങൾ ഉയർന്നില്ല.
കോൺഗ്രസ് സ്ഥാനാർഥികൾക്ക് എല്ലാ മണ്ഡലത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. പ്രചാരണപ്രവർത്തനങ്ങളും ആരംഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിെൻറ ഏക സ്ഥാനാർഥിയായ ഷിബു തെക്കുംപുറത്തിനെതിരെയും പ്രതിഷേധമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.