കേരള കോൺഗ്രസ് തർക്കം: വീണ്ടും അനുനയനീക്കവുമായി യു.ഡി.എഫ്
text_fieldsകോട്ടയം: കോട്ടയം ജില്ലപഞ്ചായത്ത് പ്രസിഡൻറുസ്ഥാനം മുൻധാരണപ്രകാരം രാജിവെക്കണമെന്ന നിർദേശം അവഗണിച്ച് മുന്നോട്ടുപോകുന്ന കേരള കോൺഗ്രസ്-എം ജോസ് വിഭാഗത്തെ അനുനയിപ്പിക്കാൻ വീണ്ടും യു.ഡി.എഫ് ശ്രമം.
ഇരുപക്ഷത്തിനുമെതിരെ മുന്നണിയിലും പാർട്ടിയിലും രൂക്ഷ എതിർപ്പ് ഉയരുേമ്പാഴും തൽക്കാലം ഇരുപക്ഷെത്തയും തള്ളാനില്ലെന്ന ഉറച്ചനിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ജില്ല പഞ്ചായത്ത് പ്രസിഡൻറുസ്ഥാനം ഒഴികെ മുൻധാരണപ്രകാരം ചങ്ങനാശ്ശേരി നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലുമടക്കം നാലിടത്ത് അധികാരം ജോസഫ് വിഭാഗത്തിന് ജോസ് പക്ഷം കൈമാറിയതും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
ചങ്ങനാശ്ശേരിയിൽ കോൺഗ്രസ് കൗൺസിലർമാർ കാലുവാരിയിട്ടും ജോസഫ് പക്ഷം വിജയിച്ചത് ജോസ് പക്ഷത്തിെൻറ വോട്ടുകൊണ്ടായിരുെന്നന്നതും ചർച്ചയാകുന്നുണ്ട്. അതിനാൽ കോട്ടയത്തിെൻറ കാര്യത്തിൽ പിടിവാശി ഉപേക്ഷിക്കണമെന്നാണ് ജോസ് കെ. മാണിയുടെ ആവശ്യം. ശേഷിക്കുന്നത് മാസങ്ങൾ മാത്രമാണെന്നും അവർ പറയുന്നു.
ഇതെല്ലാം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പുവരെ കാക്കണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുെടയും ആവശ്യം. പ്രസിഡൻറുപദം രാജിവെക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ അഭ്യർഥന തള്ളിയ ജോസ് പക്ഷത്തിനെതിരെ കോൺഗ്രസിലും കോട്ടയം ഡി.സി.സിയിലും ജോസഫ് വിഭാഗത്തിലും അതൃപ്തി പ്രകടമാണ്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിവാദങ്ങൾ ഒഴിവാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാതെ രാജിയില്ലെന്ന നിലപാടിൽതന്നെയാണ് ജോസ് പക്ഷം.
നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് മാനദണ്ഡമടക്കം വിഷയങ്ങളിൽ ഉടൻ ചർച്ചവേണമെന്നും അവർ ആവശ്യപ്പെടുന്നു. ആദ്യം രാജി പിന്നെ ചർച്ചയെന്ന് യു.ഡി.എഫും ജോസഫ് വിഭാഗവും ആവശ്യപ്പെട്ടിട്ടും വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ജോസ് പക്ഷം ബുധനാഴ്ചയും ആവർത്തിച്ചു. ഇതോടെയാണ് ഇരുവിഭാഗത്തെയും ഒന്നിച്ചുെകാണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്.
ഇരുപക്ഷെത്തയും ഒന്നിച്ചുനിർത്തി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാനാണ് മുന്നണിയുടെ തീരുമാനം. അതിനുശേഷം ഇരുപക്ഷത്തിെൻറയും ബലാബലം നോക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും നേതാക്കൾ പറയുന്നു. ഭിന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മധ്യകേരളത്തിൽ തിരിച്ചടി നേരിേടണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുതിർന്ന നേതാക്കൾ വിലയിരുത്തുന്നുണ്ട്.
രാജി പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം –സെബാസ്റ്റ്യൻ കുളത്തുങ്കൽ
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജിവെക്കൂവെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ. പ്രസ്ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനം രാജിവെക്കാൻ കോൺഗ്രസിൽനിന്ന് സമ്മർദം ഇല്ല. പദവി കൈമാറ്റം ചെയ്യാൻ മുൻധാരണ ഉള്ളതായി അറിയില്ല. രാജിവെക്കണമെന്ന് പാർട്ടിയോ ചെയർമാനോ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.