സി.പി.എം വകുപ്പ് പാളിച്ച: സി.പി.െഎയിലെ കലാപം രൂക്ഷം
text_fieldsതിരുവനന്തപുരം: സി.പി.എമ്മിെൻറ വകുപ്പ് പാളിച്ചയെച്ചൊല്ലി സി.പി.െഎയിലെ കലാപം രൂക്ഷമാകുന്നു. ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജയുടെ സംസ്ഥാന പൊലീസിനെതിരായ വിമർശനത്തിൽനിന്ന് തുടങ്ങി ജനറൽ സെക്രട്ടറി ഡി. രാജക്കെതിരായ സംസ്ഥാന സെക്രട്ടറിയുടെ പരസ്യ വിമർശനവും അതിന് ആക്കം കൂട്ടി. എന്നാൽ, സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിെൻറ നേതൃത്വത്തിൽ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത് കലാപത്തെ പുതിയ തലത്തിലേക്കെത്തിച്ചു.
മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പിനെതിരായ പ്രസ്താവനയിൽ ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിച്ചത് പാർട്ടി നിലപാടിനും അച്ചടക്കത്തിനും വിരുദ്ധമെന്ന ആക്ഷേപമാണ് സി.പി.െഎയിലെ കാനം വിരുദ്ധപക്ഷത്തിന്. ഇതടക്കമാണ് കെ.ഇ. ഇസ്മായിലിെൻറ കത്തിലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഒന്നാം പിണറായി സർക്കാറിൽ മാവോവാദി കൊലപാതകങ്ങളിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ വിമർശനങ്ങളുടെ അടുത്തൊന്നും വരുന്നതല്ല ആനിരാജയുടെ പരാമർശമെന്നും അവർ പറയുന്നു. കേരള പൊലീസിൽ സംഘ്പരിവാർ സ്വാധീനമുണ്ടെന്ന ആക്ഷേപം സി.പി.എം അനുഭാവികൾക്കുമുണ്ട്. എന്നാൽ, മാേവാവാദി കൊലപാതകം പോലുള്ള സംഭവങ്ങൾ തുടർ ഭരണത്തിൽ ആവർത്തിക്കാത്തത് സംസ്ഥാന സെക്രട്ടറിയുടെയും സി.പി.െഎയും നിലപാടിെൻറ ഫലമാണെന്ന് കാനം അനുകൂലികളും ഉയർത്തുന്നു.
പാർട്ടിയിൽ സി.പി.എം അനുകൂലികളെന്ന ആക്ഷേപം നേരിട്ടവരാണ് ഇപ്പോൾ കാനത്തിനെതിരെ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് കലാപത്തിനൊരുങ്ങുന്നതെന്നതും ശ്രേദ്ധയമാണ്. നേതൃത്വത്തിൽ തന്നെ കാനത്തിെൻറ നിലപാടിനോട് എതിർപ്പുള്ളവരും സി.പി.െഎ ശക്തികേന്ദ്രമായ കൊല്ലം ജില്ല എതിരുനിൽക്കുന്നതും ഇവർക്ക് പ്രതീക്ഷ നൽകുന്നു. കേന്ദ്ര സെക്രേട്ടറിയറ്റിൽ സമ്മേളനത്തിനുമുമ്പ് വിഷയം ഉയർത്താനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.