Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈഡ് കൊടുക്കാത്തതിനെ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; വീഴ്ചയിൽ സ്കൂട്ടർ യാത്രികന് സാരമായി പരിക്ക്

text_fields
bookmark_border
Dispute over not giving side; Scooter passenger seriously injured in fall
cancel

നി​ല​മ്പൂ​ർ: സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നെ ചൊ​ല്ലി സ്കൂ​ട്ട​ർ യാ​ത്രി​ക​നും കാ​ർ യാ​ത്ര​കാ​ര​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. വീ​ഴ്ച​യി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​മ്പൂ​ർ സ്വ​ദേ​ശി പു​ളി​ക്ക​ൽ മു​സ്ത​ഫ എ​ന്ന മു​ത്തു​വി​നാ​ണ് (53) പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ നി​ല​മ്പൂ​ർ ടൗ​ണി​ലാ​ണ് സം​ഭ​വം. സൈ​ഡ് ത​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ത‍‍െൻറ ഹെ​ൽ​മ​റ്റു​മാ​യി കാ​ർ ഡ്രൈ​വ​ർ വ​ല്ല​പ്പു​ഴ​യി​ലെ ചീ​ര​കു​ഴി​യി​ൽ പ്ര​വീ​ണി‍െൻറ (26) അ​ടു​ത്തേ​ക്ക് ചെ​ന്നു. അ​രി​ക് ത​രാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​ർ​ക്കി​ച്ചു. ഇ​തി​നി​ട​യി​ൽ ത​ള്ളി​മാ​റ്റു​ന്ന​തി​നി​ടെ മു​സ്ത​ഫ റോ​ഡി​ൽ മ​ല​ർ​ന്ന​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വീ​ഴ്ച​യി​ൽ ത​ല‍യു​ടെ പി​ൻ​ഭാ​ഗ​ത്ത് മു​റി​വേ​റ്റു. മു​റി​വ് സാ​ര​മു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​വീ​ണി​നെ​തി​രെ നി​ല​മ്പൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryscootter
News Summary - Dispute over not giving side; Scooter passenger seriously injured in fall
Next Story