പ്രതിസന്ധി അയയുന്നില്ല; ശമ്പള വിതരണം ഭാഗികം
text_fieldsതിരുവനന്തപുരം: പരിധി നിശ്ചയിച്ച് ക്രമീകരണം ഏർപ്പെടുത്തിയെങ്കിലും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി അയയുന്നില്ല. തിങ്കളാഴ്ച ശമ്പളം നൽകിത്തുടങ്ങിയെങ്കിലും വിതരണം ഭാഗികം മാത്രമാണ്. ഒന്നാം പ്രവർത്തിദിവസമായ വെള്ളിയാഴ്ച ശമ്പളമെത്തേണ്ട വിഭാഗങ്ങൾക്ക് ചൊവ്വാഴ്ച വൈകീട്ടായിട്ടും പൂർത്തിയായിട്ടില്ല. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ശമ്പളം കിട്ടിയതിനെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ആക്ഷൻ കൗൺസിൽ തുടർന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. അതേസമയം നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഇനിയും ശമ്പളമെത്തിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാർ സ്പീക്കർക്ക് പരാതി നൽകി.
പൊലീസ്, എക്സൈസ്, റവന്യൂ, നികുതി, രജിസ്ട്രേഷന്, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ശമ്പളം കിട്ടേണ്ടതായിരുന്നെങ്കിലും പലര്‍ക്കും ലഭിച്ചില്ല. അധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചൊവ്വാഴ്ച പ്രതീക്ഷിച്ചിരുന്നതെങ്കിലും നിരാശയായിരുന്നു ഫലം.
ഇവർക്ക് ബുധനാഴ്ച നൽകിത്തുടങ്ങിയേക്കും. ഫെബ്രുവരിയിലെ ശമ്പളവിതരണം പൂർത്തിയാകാൻ ഒരാഴ്ച കൂടി വേണ്ടിവരുമെന്നാണ് ധനവകുപ്പിൽ നിന്നുള്ള വിവരം. ഫലത്തിൽ മൂന്നും നാലും പ്രവൃത്തിദിനം ശമ്പളം കിട്ടേണ്ടവര്‍ക്ക് ഇനിയും കാത്തിരിക്കണം. പണം പിൻവലിക്കലിന് ഏർപ്പെടുത്തിയ പരിധി എത്രദിവസം നീളുമെന്ന് ഇനിയും ധനവകുപ്പ് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.