അവഗണനയിൽ അതൃപ്തി; കോടിയേരിയെ സന്ദർശിച്ച് ഐ.എൻ.എൽ നേതാക്കൾ
text_fieldsതിരുവനന്തപുരം: പ്രധാനപ്പെട്ട ബോര്‍ഡ്-കോര്‍പറേഷന്‍ പദവികളില്‍ നിന്ന് മാറ്റിനിറുത്തിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ട് പ്രതിഷേധമറിയിച്ചു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഐഎന്‍എല്ലില്‍ നിന്ന് തിരിച്ച് എടുത്തതും ഹജ്ജ് കമ്മിറ്റി അംഗത്വം നിരസിച്ചതുമാണ് നേതാക്കളെ ചൊടിപ്പിച്ചത്. എന്നാല്‍ മന്ത്രി പദവിക്ക് ഒപ്പം പ്രധാനപ്പെട്ട ബോര്‍ഡ് കോര്‍പറേഷന്‍ പദവികള്‍ കൂടി ഐ.എൻ.എല്ലിന് നല്‍കാനാവില്ല എന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത് എന്നറിയുന്നു.
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍.ഡി.എഫില്‍ ധാരണയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഐഎന്‍എല്‍ വഹിച്ച സ്ഥാനമാണ് പുതിയതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി നീക്കി വച്ചത്.
കഴിഞ്ഞ തവണ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബാണ് വഹിച്ചിരുന്ന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്. അതേസമയം വലിയ പ്രാധാന്യമില്ലാത്ത തൃശ്ശൂര്‍ സിതാറാം സ്പിന്നിംഗ് മില്ലിന്റെ ചെയര്‍മാന്‍ സ്ഥാനമാണ്എഐ.എന്‍.എല്ലിന് നൽകുന്നത്. കൂടാതെ കേരളാ മാരിടൈം ബോര്‍ഡില്‍ പാര്‍ട്ടിയിലുളളവര്‍ക്ക് പുതുതായി അംഗത്വം നല്‍കാമെന്നും മുമ്പ് നല്‍കിയിരുന്ന കെ.ടി.ഡി.സി ഡയറക്ടര്‍ ബോര്‍ഡിലുളള പ്രാതിനിധ്യം തിരിച്ച് എടുക്കില്ല എന്ന ഉറപ്പും ഐ.എൻ.എല്ലിന് സി.പി.എം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.