'അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; നടിയുടെ പരാതിയില്‍ കേസ്
text_fieldsകൊച്ചി: മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്ന നടിയുടെ പരാതിയില്‍ കേസ്. സിനിമ മേഖലയിലെ ഉന്നതര്‍ക്കെതിരെ പീഡന പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നും ആലുവ സ്വദേശിനിയായ നടി പരാതിയിൽ വ്യക്തമാക്കി. ആലുവ സൈബര്‍ പൊലീസിനാണ് പരാതി നല്‍കിയത്.
ചിത്രങ്ങള്‍ പലതും വ്യാജ അക്കൗണ്ടുകളിലൂടെയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. നടി ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയില്‍ കേസ് എടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരുടേയും പേര് ചേര്‍ത്തിട്ടില്ല. വ്യാജ പ്രൊഫൈലുകളായതിനാലാണ് എഫ്.ഐ.ആറിൽ പേര് ചേർക്കാത്തതെന്ന് പൊലീസ് വ്യക്തമാക്കി.
നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയ കാര്യം നടി തന്നെ സാഹൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചിട്ടുണ്ട്.
നടന്മാരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചിരുന്നു. കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്നും താൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞെന്നായിരുന്നു നടിയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.