Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാറുകളുടെ ദൂരപരിധി...

ബാറുകളുടെ ദൂരപരിധി കുറച്ചത്​ വിനോദസഞ്ചാരമേഖലയെ ബാധിക്കാതിരിക്കാൻ - മന്ത്രി രാമകൃഷ്​ണൻ

text_fields
bookmark_border
ബാറുകളുടെ ദൂരപരിധി കുറച്ചത്​ വിനോദസഞ്ചാരമേഖലയെ ബാധിക്കാതിരിക്കാൻ - മന്ത്രി രാമകൃഷ്​ണൻ
cancel

കോഴിക്കോട്: ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചത്​ വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കി​െലടുത്താണ്​ ദൂരപരിധിയിൽ മാറ്റം വരുത്തിയത്​. പഴയ ദൂരപരിധി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. 

ദൂരപരിധിയി​െല മാറ്റം മദ്യനയത്തി​​െൻറ ഭാഗമാണ്​. കഴിഞ്ഞ സർക്കാറി​​െൻറ കാലത്തുണ്ടായിരുന്ന ബിവറേജസ്​ ഒൗട്ട്​ലെറ്റുകളിൽ കൂടുതൽ ഒരെണ്ണം പോലും സർക്കാർ വർധിപ്പിച്ചിട്ടില്ല. ഒൗട്ട്​ലെറ്റുകൾക്ക്​ ദൂരപരിധി ഭേദഗതി ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. 

ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായാണ്​ കുറച്ചത്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismkerala newsmalayalam news
News Summary - Distance of Bar Decreases for to Improve Tourism - Kerala News
Next Story