ബ്രൂവറി: സര്‍ക്കാര്‍ നയം ഉപേക്ഷിക്കണമെന്ന് സുധീരന്
text_fieldsതിരുവനന്തപുരം: പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങുന്നതിന് ആദ്യം തത്ത്വത്തില്‍ അനുമതി നല്‍കുകയും പിന്നീട് പരിശോധനകള്‍ നടത്തുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും സമീപനം ജനദ്രോഹകരമാെണന്ന് വി.എം. സുധീരൻ. മദ്യലോബിയെ വഴിവിട്ട് സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വ്യഗ്രതയാണ് ഈ നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ആറന്മുളയിലും പ്ലാച്ചിമടയിലും ഇടതു സര്‍ക്കാറുകള്‍ക്ക് വീഴ്ച സംഭവിച്ചിരുന്നു. പാരിസ്ഥിതിക പഠനമോ സാമൂഹികാഘാത പരിശോധനയോ ഇല്ലാതെ ആറന്മുള വിമാനത്താവള പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയത് തെറ്റായ നടപടിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. കൊക്കകോള കമ്പനിയെ ആവേശത്തോടെ എതിരേറ്റ ഇടതുമുന്നണി സര്‍ക്കാറിെൻറ നടപടിക്കെതിരെ ഇടതുപക്ഷ നേതാക്കളടക്കം സമരരംഗത്ത് വന്നതും കമ്പനി അടച്ചുപൂട്ടിയതും എന്തുകൊണ്ട് സര്‍ക്കാറിെൻറയും ഇടതുമുന്നണിയുടെയും ചിന്തയില്‍ വന്നില്ല? പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധ ജനകീയ സമരം ചരിത്രത്തിെൻറ ഭാഗമാണ്. സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.
ആറന്മുളയിലും പ്ലാച്ചിമടയിലും സംഭവിച്ച വീഴ്ച ആവര്ത്തിക്കുന്നതിെൻറ പിന്നില്‍ നിക്ഷിപ്ത താൽപര്യ സംരക്ഷണമാണ്. നാടകീയവും ദുരൂഹവുമായ ബ്രൂവറി-ഡിസ്റ്റിലറി തീരുമാനങ്ങളുടെ പിന്നില്‍ വമ്പന്‍ അഴിമതിയാണെന്ന് ഏവരും വിശ്വസിക്കുന്നു. മദ്യലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാന്‍ സഹായകമായ നയമായിരിക്കും ഇടതു മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന പ്രകടനപത്രികയിലെ വാക്കുകള്‍ക്ക് കടലാസിെൻറ വിലപോലും ഇല്ലാതാക്കിയ സര്‍ക്കാര്‍ നടത്തുന്നത് ജനവഞ്ചനയാണ്.
പ്രകൃതിക്ഷോഭത്തില്‍പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് പ്രഖ്യാപിച്ച ആനുകൂല്യം നല്കുന്നതില് വീഴ്ച വരുത്തിയ സര്‍ക്കാർ, മദ്യലോബിക്കു വേണ്ടി അമിതാവേശവും അതിലേറെ തിടുക്കവും പ്രകടിപ്പിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.