വായിച്ച് വിശ്രമിക്കാം; ആശ്വാസമാകാൻ വയനാട്ടിൽ ‘ഗിഫ്റ്റ് എ ബുക്ക്’ കാമ്പയിൻ
text_fieldsകൽപ്പറ്റ: സാമൂഹിക പ്രതിബദ്ധത മുറുകെപിടിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസമേകാൻ ജില്ല ഭരണകൂടം ‘ ഗിഫ്റ്റ് എ ബുക്ക്’ കാമ്പയിൻ തുടങ്ങി. കോവിഡ് ബാധ പടരുന്ന പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്നവരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ഏതെങ്കിലും തരത്തിൽ രോഗ ലക്ഷണമുള്ളവരോ 14 മുതൽ 28 ദിവസം വരെ നിരീക്ഷണത്തിൽ കഴിയണം. ഇത്തരം സാഹചര്യത്തിൽ മാനസിക സമ്മർദ്ദം കുറക്കുന്നതിെൻറ ഭാഗമായാണ് നടപടി. പുസ്തകങ്ങൾ, മാസികകൾ, ആഴ്ചപതിപ്പുകൾ തുടങ്ങിയവ ഇതുവഴി വിതരണം ചെയ്യും.
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലൊന്നാണ് വയനാട്. വിദേശികളടക്കം നിരവധി പേർ ഇവിടം സന്ദർശിക്കാനായി എത്താറുണ്ട്. വിനോദസഞ്ചാരികളുമായി നാട്ടുകാരിൽ പലർക്കും അടുത്തിടപഴകാനുള്ള സാഹചര്യമുണ്ട്. കോവിഡ് ബോധവത്കരണത്തിെൻറ ഭാഗമായി മൂന്ന് വിദേശ ഭാഷകളിലും ആറ് ഇന്ത്യൻ ഭാഷകളിലും ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.
ജർമൻ, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിലാണ് ലഘുലേഖ വിതരണം ചെയ്തത്. കൂടാതെ ആസാമീസ്, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ് ഭാഷകളിലും ലഘുലേഖ വിതരണം ചെയ്തിരുന്നു. ആദിവാസി പണിയ ഭാഷകളിലടക്കം തയാറാക്കിയ ബോധവത്കരണം ഇതിനോടകം ശ്രദ്ധേയമായിരുന്നു.
വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർക്ക് നൽകാനായി പുസ്തകങ്ങൾ ആർക്കും സംഭാവന ചെയ്യാം. ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിലായിരിക്കും പുസ്തക ശേഖരണവും വിതരണവും. കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡി.ഇ.ഒ.സിയിലാണ് പുസ്തകം എത്തിക്കേണ്ടത്. വിവരങ്ങൾക്ക് 04936204151 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.