അരലക്ഷം കടന്ന് ഭക്ഷ്യക്കിറ്റ് വിതരണം; അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസവുമായി തൊഴിൽ വകുപ്പ്
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിനിടയിലും അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസവുമായി തൊഴിൽവകുപ്പ്. 70,000ത്തിലേറെ ഭക്ഷ്യക്കിറ്റ് എല്ലാ ജില്ലയിലുമായി തൊഴിൽ വകുപ്പ് ഇവർക്ക് വിതരണം ചെയ്തു. ലേബർ കമീഷണറുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ എല്ലാ ജില്ലയിലും എത്രകിറ്റാണ് വേണ്ടതെന്ന് റീജനൽ ജോയൻറ് ലേബർ കമീഷണർമാർ റിപ്പോർട്ട് ചെയ്തിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ല ലേബർ ഓഫിസുകൾ ഉൾപ്പെട്ട കൊല്ലം റീജനിൽ ലഭിച്ചത് 14721 കിറ്റാണ്. ഇതിൽ മേയ് 19 വരെ ലഭ്യമായ 14706ഉം വിതരണം ചെയ്തതായി റീജനൽ ജോയൻറ് ലേബർ കമീഷണർ ശങ്കർ അറിയിച്ചു. മധ്യമേഖല റീജനിൽ ലഭിച്ച 31330 കിറ്റും വിതരണം ചെയ്തതായി റീജനൽ ജോയൻറ് ലേബർ കമീഷണർ സുരേഷ്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.