പോസ്റ്റ് ഓഫീസ് വഴി വിതരണത്തിനെത്തിച്ച ദേശീയ പതാകകളുടെ വിതരണം നിര്‍ത്തിവെക്കണം-എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: രാജ്യത്തിെൻറ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പോസ്റ്റ് ഓഫീസുകള്‍ വഴി വിതരണത്തിനെത്തിച്ച ദേശീയ പതാകകളില്‍ വികലമായി പ്രിൻറ് ചെയ്തവയുടെ വിതരണം നിര്‍ത്തിവെച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.
ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലാണ് അവ പ്രിൻറ് ചെയ്തിരിക്കുന്നത്. പതാകയിലെ വ്യത്യസ്ത വര്‍ണങ്ങള്‍ കൃത്യമായ അളവിലാകണമെന്നാണ് നിയമമെങ്കിലും പതാകയില്‍ മറ്റു വര്‍ണങ്ങളേക്കാള്‍ വലുപ്പത്തിലാണ് കുങ്കുമം. വെള്ളയും പച്ചയും വ്യത്യസ്ത അളവിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പതാകയുടെ വലുപ്പം 3:2 എന്ന അനുപാതത്തിലാകണമെന്നതും പാലിക്കപ്പെട്ടിട്ടില്ല. അശോക സ്തംഭത്തിെൻറ സ്ഥാനവും വലുപ്പവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീടുകളിലും സ്കൂളുകളിലും പൊലീസ് സ്റ്റേഷനുകളിലും ഉള്‍പ്പെടെ ഉയര്‍ത്തുന്നതിന് ലക്ഷക്കണക്കിന് പതാകകളാണ് പ്രിൻറ് ചെയ്ത് വിതരണത്തിനെത്തിച്ചിരിക്കുന്നത്. ആസാദീ കാ അമൃത് മഹോല്‍സവം, ഹര് ഘര്‍ തിരംഗ കാംപയിന് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ദേശീയ പതാക വിതരണം ചെയ്യുന്നത്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കൃഷ്ണന് എരഞ്ഞിക്കല്‍ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.