ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍; വിഷുകൈനീട്ടമായി 3200 രൂപ
text_fieldsതിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. വിഷു പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ തുകയായ 3200 രൂപ ഒരുമിച്ചാണ് വിതരണം ചെയ്യും. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിത്. ഇതിനായി 1871 കോടി രൂപ സർക്കാർ അനുവദിച്ചു.
കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലും വർഷാന്ത്യ ചെലവുകൾക്കായി 22,000 കോടി രൂപ മാർച്ച് മാസത്തിൽ മാത്രം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെൻഷനും ക്ഷേമ പെൻഷനുമുൾപ്പെടെ മുടങ്ങാൻ പോകുന്നുവെന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടു കൂടി സർക്കാർ മുന്നോട്ടുപോകുന്നത്.
സംസ്ഥാനത്തെ പലവിധത്തിൽ ബുദ്ധിമുട്ടിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുമ്പോൾ മികച്ച ധന മാനേജ്മെന്റിലൂടെയും തനത് വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണ്.
വർഷാന്ത്യ ചെലവുകൾ വിജയകരമായി പൂർത്തീകരിച്ചതിനു തൊട്ടുപിന്നാലെ കേരളത്തിലെ സാധാരണക്കാരായ 60 ലക്ഷത്തോളം ജനങ്ങളിലേക്ക് രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ചെത്തിച്ചു കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.