കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം: ചർച്ച തുടരുേമ്പാഴും ഏറ്റുമുട്ടൽ ശക്തമാക്കി ഇരുപക്ഷവും
text_fieldsകോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ രൂപപ്പെട്ട തർക്കം പരിഹരിക്കാൻ യു.ഡി.എഫ് നേതൃത്വം തിരക്കിട്ട ചർച്ചകൾ തുടരുന്നതിനിടയിലും ഏറ്റുമുട്ടൽ ശക്തമാക്കി ഇരുപക്ഷവും രംഗത്ത്. കോൺഗ്രസ് നേതാക്കളുടെ അഭ്യർഥനയെത്തുടർന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇരുപക്ഷെത്തയും പ്രമുഖ നേതാക്കളുമായി ആദ്യവട്ട ചർച്ച പൂർത്തിയാക്കിയെങ്കിലും പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിൽക്കുന്നത് യു.ഡി.എഫ് നേതൃത്വത്തിനും തലവേദനയാവുകയാണ്. എങ്കിലും ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മധ്യസ്ഥർ.
അതിനിടെ, ആരോപണ പ്രത്യാരോപണവുമായി ഇരുപക്ഷവും കളംനിറയുകയാണ്. പ്രസിഡൻറ് പദവിയുടെ അവസാന ടേം ആറുമാസം വീതം ഇരുപക്ഷവും പങ്കുവെക്കണമെന്ന് യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ കരാർ ഉണ്ടാക്കിയിരുന്നെന്നും അംഗീകരിക്കാൻ ജോസ് പക്ഷം തയാറാകണമെന്നുമാണ് ജോസഫ് വിഭാഗത്തിെൻറ ആവശ്യം. എന്നാൽ, വിഷയം യു.ഡി.എഫ് നേതൃത്വം ചർച്ച ചെയ്തിരുെന്നന്നും രേഖാമൂലം കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ജോസ് പക്ഷം പറയുന്നു. ഇല്ലാത്ത കരാർ എങ്ങനെ നടപ്പാക്കുമെന്നും അവർ ചോദിക്കുന്നു. പ്രസിഡൻറ് പദവിയുമായി ബന്ധപ്പെട്ട് പുതിയ കരാറുകളൊന്നും ഇല്ലെന്നും കെ.എം. മാണി പാർട്ടി ചെയർമാനായിരുന്ന കാലയളവിൽ എഴുതിയ കരാർ മാത്രമേ നിലവിലുള്ളൂവെന്നും ജോസ് പക്ഷത്തെ പ്രമുഖനായ എൻ.ജയരാജ് എം.എൽ.എ വ്യക്തമാക്കി.
ഇതുപ്രകാരം കേരള കോൺഗ്രസിന് അനുവദിച്ച രണ്ടര വർഷത്തിൽ ഒന്നരവർഷം സഖറിയാസ് കുതിരവേലിക്കും ഒരുവർഷം സെബാസ്റ്റ്യൻ കുളത്തുങ്കലിനുമാണ്. മറ്റ് ധാരണകളൊന്നും ഇല്ലെന്നും അദ്ദേഹം അന്നത്തെ കത്ത് പുറത്തുവിട്ട് ചൂണ്ടിക്കാട്ടുന്നു. കെ.എം. മാണിയുടെ മരണശേഷം പാർട്ടിയിൽ ഭിന്നത ഉണ്ടായപ്പോൾ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ ധാരണ അനുസരിക്കാൻ ജോസ്പക്ഷം തയാറാകണമെന്ന് ജോസഫ് പക്ഷം കോട്ടയം ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇടതുമുന്നണിയിൽ ചേക്കേറാനുള്ള നീക്കത്തിെൻറ ഭാഗമായാണ് ജോസ് പക്ഷം പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും സജി ആരോപിച്ചു.
ഇരുപക്ഷത്തിെൻറയും വാദം കേട്ടശേഷം അടുത്ത യു.ഡി.എഫ് യോഗം ചർച്ചചെയ്യുമെന്നാണ് വിവരം. കോട്ടയം ജില്ല പഞ്ചായത്തുമായി ബന്ധപ്പെട്ട് ചില ധാരണകളുണ്ടെന്നും യു.ഡി.എഫ് നേതൃത്വം എടുത്ത തീരുമാനങ്ങളാണ് അതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. രേഖാമൂലം കരാറുകൾ ഇെല്ലന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജോസ് കെ. മാണിയും പറഞ്ഞു. കരാർ പാലിച്ചില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പിൽ ഉറച്ചുനിൽക്കുകയാണ് േജാസഫ് വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.