Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണായിരുന്നു ...

കണ്ണായിരുന്നു കലക്​ടർമാർ..​.

text_fields
bookmark_border
കണ്ണായിരുന്നു  കലക്​ടർമാർ..​.
cancel

ഒ​രാഴ്​ചയാകുന്നു നമ്മുടെ ജില്ല കലക്​ടർമാർ എണ്ണയിട്ട യന്ത്രംകണക്കെ ദുരന്തമുഖത്താണ്​. ദിവസത്തിന്​ 24 മണിക്കൂർ പോരെന്ന്​ തോന്നിയ ദിനങ്ങൾ. രാപകലില്ലാതെ എപ്പോഴും വിളിപ്പുറത്തുണ്ട്​. കണ്ണേ മടങ്ങുക..എന്ന്​ ഉള്ള്​ പറഞ്ഞ അനുഭവങ്ങൾ. ഇനി ഇങ്ങനെയൊന്ന്​ ഉണ്ടാവരുതേ എന്ന്​ പ്രാർഥിച്ച നിമിഷങ്ങൾ. കലക്​ടർമാർ പ്രളയാനുഭവങ്ങൾ വിവരിക്കുന്നു...

ഇടുക്കി

IDUKI-COLLECTOR

​മുൾമുനയിൽ നിന്ന നാൾ
ആ​ഗ​സ്​​റ്റ്​ 14. അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​രി​വ​രെ  ക​ന​ത്ത മ​ഴ​യി​ൽ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​നു കീ​ഴെ. ജ​ല​നി​ര​പ്പ്​ അ​തി​വേ​ഗം ഉ​യ​രു​ന്നു, ഡാം ​തു​റ​ക്ക​ൽ​ ത​ർ​ക്ക​ത്തി​ലും. ഡാം ​തു​റ​പ്പി​ച്ച്​ അ​പാ​യ സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും ഒ​രാ​ളു​ടെ​യും ജീ​വ​ൻ​പൊ​ലി​ഞ്ഞു​കൂ​ടെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യും സ്​​ഥ​ല​ത്ത് ഒാ​ടി​യെ​ത്തി​യ​താ​ണ്​ ക​ല​ക്​​ട​ർ കെ. ​ജീ​വ​ൻ ബാ​ബു. പെ​രി​യാ​ർ​തീ​ര​വാ​സി​ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​നും ഒ​ഴി​പ്പി​ക്കാ​നും പ്ര​യ​ത്​​നി​ച്ച നി​മി​ഷ​ങ്ങ​ൾ... ‘‘ആ​യി​ര​ങ്ങ​ളെ​യാ​ണ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ഒ​ഴി​പ്പി​ക്കേ​ണ്ട​ത്. അ​തും മ​ഴ​യും ഇ​രു​ട്ടും മ​ല​വെ​ള്ള​വും താ​ണ്ടി. ജ​ല​നി​ര​പ്പ്​ അ​തി​വേ​ഗം ഉ​യ​രു​ന്നു. ച​പ്പാ​ത്ത്​​പാ​ലം മു​െ​ട്ട വെ​ള്ളം.   ജ​ല​നി​ര​പ്പ്​ 141 അ​ടി​യി​ലേ​ക്ക്​ എ​ത്തി. തേ​നി ക​ല​ക്​​ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു.  ഡാം​ ​തു​റ​ക്കാ​ൻ​ ശ്ര​മം തു​ട​ങ്ങി. രാ​ത്രി ഒ​മ്പ​തി​ന്​​ ശേ​ഷ​മാ​ണ്​ തീ​രു​മാ​ന​മാ​യ​ത്. തു​റ​ക്കു​ന്ന​ത്​ പു​ല​ർ​ച്ച ര​ണ്ടി​ന്. ശേ​ഷി​ക്കു​ന്ന​ത്​​ കു​റ​ച്ച്​ സ​മ​യം. ഫേ​സ്​​ബു​ക്കി​ൽ​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ശ​രി​ക്കും ടെ​ൻ​ഷ​നാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ​വെ​ച്ചു​ള്ള ന​ട​പ​ടി മ​ന​സ്സി​നെ ഉ​ല​ച്ചു​കൊ​ണ്ടി​രു​ന്നു. തീ​ര​വാ​സി​ക​ളെ സു​ര​ക്ഷി​ത​രാ​ക്ക​ൽ​ വെ​ല്ലു​വി​ളി​യാ​യി. പ​ല​രും ചെ​റു​ത്തു​നി​ന്ന​ത്​ പ്ര​ശ്​​ന​മാ​യി. ആ​ത്മ​ഹ​ത്യ​ക്കു മു​തി​ർ​ന്നു ഒ​രാ​ൾ. മു​ല്ല​പ്പെ​രി​യാ​ർ ഭീ​തി​യി​ൽ എ​ക്കാ​ല​വും ക​ഴി​യു​ന്ന​തി​െ​ൻ​റ ദേ​ഷ്യ​മാ​യി​രു​ന്നു അ​വ​ർ​ക്ക്.  1500 കു​ടും​ബ​ങ്ങ​ളെ​യാ​ണ്​ ഞൊ​ടി​യി​ട​യി​ൽ മാ​റ്റി​യ​ത്. സ്വാ​ത​ന്ത്ര്യ​ദി​നം രാ​വി​ലെ ക​ല​ക്​​ട​റേ​റ്റി​ലെ​ത്തും വ​രെ​യു​ള്ള സ​മ​യം മ​റ​ക്കാ​നാ​വി​ല്ല. ​പി​ന്നീ​ട്​ ഇ​തു​വ​രെ സാ​ക്ഷി​യ​ാ​യ​െ​ത​ല്ലാം സ​ങ്ക​ട​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു’’.​

കോട്ടയം

kottayam

ആദ്യം ​െഞട്ടി; ജനം കരുത്തേകി
കു​ട്ട​നാ​ട്ടി​ൽ​നി​ന്ന്​ സ​ർ​വ​തും ഉ​പേ​ക്ഷി​ച്ച്​ വീ​ടു​വി​ട്ട അ​ര​ല​ക്ഷ​ം പേ​രെ സ്വീ​ക​രി​ച്ചത്​ മ​ന​സ്സി​നെ സ്​​പ​ർ​ശി​െ​ച്ച​ന്ന്​ കോ​ട്ട​യം ക​ല​ക്​​ട​ർ ബി.​എ​സ്. തി​രു​മേ​നി. കു​ട്ട​നാ​ട്ടി​ൽ​നി​ന്നും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ​നി​ന്നും ഒ​രു​ല​ക്ഷ​ം പേ​രാ​ണ്​ എ​ത്തി​യ​ത്. ആ​ദ്യം ​െഞ​ട്ടി, ഒ​പ്പം ക​ടു​ത്ത ആ​ശ​ങ്ക​യും. ജി​ല്ല​യി​ലെ ആ​റ്​ ​െഡ​പ്യൂ​ട്ടി ക​ല​ക്​​ട​ർ​മാ​രി​ൽ മൂ​ന്നു​പേ​ർ വ​നി​ത​ക​ൾ. ഒ​രാ​ൾ സ്​​ഥ​ലം മാ​റി​പ്പോ​യി. ഡ്യൂ​ട്ടി​യി​ലു​ള്ള​ത്​ ര​ണ്ടു​പേ​ർ. ച​ങ്ങ​നാ​ശ്ശേ​രി​യിലെ ക്യാ​മ്പു​ക​ളി​ലു​ള്ള​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​  ഇ​​വ​രെ​ നി​യോ​ഗി​ച്ചു. ക്യാമ്പിലുള്ളവർക്ക്​​ ഭ​ക്ഷ​ണ​വും വ​സ്​​ത്ര​വും ന​ൽ​കി. പ​രി​ച​രി​ക്കാ​ൻ ജാ​തി​മ​ത ഭേ​ദ​മ​ന്യേ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളെ​ത്തി. ഇ​തോ​ടെ​ ആ​ശ​ങ്ക വി​െ​ട്ടാ​ഴി​ഞ്ഞു. കു​ട്ട​നാ​ട്ടി​ലെ മൂ​ന്നു​ല​ക്ഷം പേരി​ൽ ഭൂ​രി​പ​ക്ഷ​വും ദു​രി​ത​ത്തി​ലാ​ണ്. െച​രു​വ​ത്തി​ലും ​െച​മ്പി​ലും ചെ​റു​വ​ള്ള​ത്തി​ലു​മാ​യി​രു​ന്നു ആദ്യം രക്ഷാപ്ര​വ​ർ​ത്ത​നം.  മെ​ഡി​ക്ക​ൽ​കോ​ള​ജി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഒാ​ക്​​സി​ജ​ൻ ക്ഷാ​മം നേ​രി​ട്ട​ു. സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ക്കേണ്ടിവന്നു. 500 പേ​ര​ട​ങ്ങു​ന്ന വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പ്​ സ​ജീ​വ​മാ​യി. എ​ത്തി​ച്ച വ​സ്ത്ര​ങ്ങ​ളി​ൽ​നി​ന്ന് അ​നു​യോ​ജ്യ​മാ​യ​വ എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത കാ​ഴ്ച ക​ണ്ണി​നെ ഈ​റ​ന​ണി​യി​ച്ചു. ഹോം​ന​ഴ്​​സാ​യ യു​വ​തി ശ​മ്പ​ള​മാ​യി കി​ട്ടി​യ 14,000 രൂ​പ ന​ൽ​കി​യ​ത്​ -ഇ​തൊ​ന്നും മ​റ​ക്കാ​നാ​വി​ല്ല. തീ​ക്കോ​യി​ൽ ഉ​രു​ൾ​പൊ​ട്ടി ഒ​രു​കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ച​തും വൈ​ക്കം മു​ണ്ടാ​റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ദാ​രു​ണാ​ന്ത്യ​വും വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു.

പത്തനംതിട്ട

pathanamthitta

നിസ്സഹായനായ നിമിഷങ്ങൾ
തി​രു​വ​ല്ല​യി​ൽ നി​ര​ണം മേ​ഖ​ല​യി​ൽ ഒ​േ​ട്ട​റെ പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു-​ അ​വി​േ​ട​ക്ക്​ പോ​കാ​ൻ മ​ത്സ്യ​െ​ത്താ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ത്തി​ൽ ക​യ​റി​യ​പ്പോ​ൾ ഒ​രാൾ ൈക​ക്കു​പ​ിടി​ച്ച്​ അ​റി​യു​മോ എ​ന്ന്​ ചോ​ദി​ച്ചു. ആ​ളെ മ​ന​സ്സി​ലാ​യി​ല്ല... പത്തനംതിട്ട കലക്​ടർ പി.ബി. നൂഹ് പ്രളയദിനങ്ങളെക്കുറിച്ച്​ പറഞ്ഞുതുടങ്ങി. ‘ഒാ​ഖി ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ തു​മ്പ​ക്ക​ടു​ത്ത്​ ക​ട​പ്പു​റ​ത്ത്​ സ​ർ ഞ​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​വു​മാ​യി വ​ന്നി​രു​ന്നു. അ​ന്ന്​ സം​സാ​രി​ച്ചി​ട്ടു​ണ്ട്​’.. അ​ന്ന്​ അ​വ​ർ​ക്ക്​ സ​ഹാ​യ​വു​മാ​യാ​ണ്​ ഞ​ങ്ങ​ൾ എ​ത്തി​യ​ത്. ഇ​ന്ന്​ ന​മു​ക്ക്​ സ​ഹാ​യ​വു​മാ​യി അ​വ​ർ എ​ത്തി​. ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ ഒ​രു കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ. ന​ന്മ വ​റ്റി​പ്പോ​യി​ട്ടി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഇൗ ​ദു​ര​ന്തം. ജീ​വ​നു​വേ​ണ്ടി​യു​ള്ള വി​ളി​ക​ൾ​ക്ക്​ മു​ന്നി​ൽ പ​ക​ച്ചു​പോ​യ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു ചൊ​വ്വ​യും ബു​ധ​നും. ഇ​ട​ത​ട​വി​ല്ലാ​തെ ഫോ​ണി​ൽ വിളി​ക​ൾ... ഒ​ന്നെ​ടു​ക്കു​േ​മ്പാ​ൾ മി​സി​ഡ്​ ​കാ​ൾ ലി​സ്​​റ്റി​ൽ പ​ത്തി​ലേ​റെ. എ​ല്ലാ​വ​രും ജീ​വ​നു​വേ​ണ്ടി കേ​ണ​പേ​ക്ഷി​ക്കു​ന്ന​വ​ർ. എ​ങ്ങ​നെ​യും ര​ക്ഷി​ക്കൂ എ​ന്നു​ള്ള അ​പേ​ക്ഷ​ക​ൾ. മനസിനെ നിയ​ന്ത്രിക്കാനാവാതെ തളർന്നുപോയ നിമിഷങ്ങൾ. ബു​ധ​നാ​ഴ്​​ച മു​ത​ൽ  മ​ത്സ്യ​െ​ത്താ​ഴി​ലാ​ളി​ക​ൾ എത്തിയതോടെയാണ്​ ഏറെ ആശ്വാസമായത്​. അവർ ന​ട​ത്തി​യ സേ​വ​ന​െ​ത്ത എ​ത്ര പു​ക​ഴ്​​ത്തി​യാ​ലും മ​തി​വ​രി​ല്ല. 

പാലക്കാട്​

palakkad

സമാനതകളില്ലാത്ത ദുഃഖം
അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു പ്ര​ള​യം. ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു വെ​ല്ലു​വി​ളി. ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച​ക​ൾ ഒ​രു​പാ​ടു​ണ്ട്. പ്ര​ള​യം വേ​ദ​ന മാ​ത്ര​മാ​ണ്​ ന​ൽ​കി​യ​ത്. നെ​ന്മാ​റ​യി​ലെ ദു​ര​ന്തം ഹൃ​ദ​യം ത​ക​ർ​ത്തു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ കൊ​ച്ചു​കു​ഞ്ഞ​ട​ക്കം പ​ത്ത് പേ​രാ​ണ് മരിച്ചത്. താ​ങ്ങാ​നാ​കാ​ത്ത ദുഃ​ഖ​മാ​യി​രു​ന്നു അത്​. മ​ല​മ്പു​ഴ ഡാം ​ഷ​ട്ട​റു​ക​ൾ അ​ർ​ധ​രാ​ത്രി​യോ​ടെ ഉ​യ​ർ​ത്തേ​ണ്ടി വ​ന്നു. ക​ൽ​പാ​ത്തി പു​ഴ​യോ​ര​ത്തെ​യും ശം​ഖു​വാ​ര​ത്തോ​ടി​ന് സ​മീ​പ​ത്തെ​യും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കേ​ണ്ടി വ​ന്നു. പ​ല​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. അ​തു​വ​രെ​യു​ള്ള സ​മ്പാ​ദ്യ​വും സ്വ​പ്ന​ങ്ങ​ളു​മെ​ല്ലാം ഉ​പേ​ക്ഷി​ച്ച് ധ​രി​ച്ച വ​സ്ത്രം മാ​ത്ര​മെ​ടു​ത്ത് നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് പ​ല​രും ക്യാ​മ്പിലേ​ക്ക് തി​രി​ച്ച​ത്. അ​വ​ർ​ക്ക് മു​ന്നി​ൽ മ​റ്റു വ​ഴി​യുണ്ടാ​യി​രു​ന്നി​ല്ല, ഞ​ങ്ങ​ൾ​ക്കും. ജ​ന​ന​ന്മ​ക്കും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി വ​ന്നു. എ​ല്ലാം ന​ല്ല​തി​ന് മാ​ത്ര​മാ​യി​രു​ന്നു. ജനങ്ങളിൽനി​ന്ന് ല​ഭി​ച്ച പി​ന്തു​ണ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ രാ​പ​ക​ലി​ല്ലാ​തെ കൂ​ടെ​നി​ന്നു. യു​വാ​ക്ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ളു​മെ​ല്ലാം തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു. ന​ന്മ മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യം. ഇ​നി ല​ക്ഷ്യം പു​ന​ര​ധി​വാ​സ​മാ​ണ്. ഇ​തു​വ​രെ ല​ഭി​ച്ച എ​ല്ലാ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും തു​ട​ർ​ന്നെ​ങ്കി​ൽ മാ​ത്ര​മേ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ. ഈ ​ദു​ര​ന്ത​ത്തി​ൽ​നി​ന്ന് കേ​ര​ളം അ​തി​ജീ​വി​ക്കു​ക​ത​ന്നെ ചെ​യ്യും. 

മലപ്പുറം

malappuram

മണ്ണ്​ പുതഞ്ഞ്​ ഒമ്പത്​ ജീവനുകൾ...
മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ പോ​ലെ ജീ​വി​തം അ​നി​ശ്ചി​ത വ​ഴി​ക​ളി​ലൂ​ടെ ചി​ല​പ്പോ​ൾ കു​തി​ച്ചു​പാ​യും. സ്വാ​ത​ന്ത്ര്യ​ദി​ന​പ്പു​ല​രി​യി​ൽ കൊ​ണ്ടോ​ട്ടി​യി​ലെ ചെ​റു​കാ​വി​ലേ​ക്ക്​ പോ​യ​ത്​ അ​ങ്ങ​നെ​യൊ​രു പോ​ക്കാ​ണ്. ബു​ധ​നാ​ഴ്ച പു​ല​ർ​​െച്ച നാ​ല​ഞ്ചു പേ​ർ മ​ണ്ണി​ന​ടി​യി​ലാ​യി എ​ന്ന വി​വ​രം കി​ട്ടി​യ​ത് രാ​വി​ലെ​യാ​ണ്. ഒ​മ്പ​തോ​ടെ​പൂ​ച്ചാ​ക്ക​ലെ​ത്തി​. ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട്​ പ്ര​തീ​ഷ്​ കു​മാ​റു​മു​ണ്ടാ​യി​രു​ന്നു കൂ​ടെ. അ​പ്പോ​ഴേ​ക്കും ര​ണ്ട്​ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും മൂ​ന്ന്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് പെ​രി​ങ്ങാ​വ് കൊ​ട​പ്പു​റ​ത്ത് കു​റെ പേ​ർ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ വി​വ​രം അറിഞ്ഞത്​. ഉ​ട​ൻ അ​ങ്ങോ​ട്ടെ​ത്തി. ഞ​ങ്ങ​ളെ​ത്തി ര​ണ്ട് മി​നി​റ്റ് ക​ഴി​ഞ്ഞാ​ണ് അ​ഗ്​​നി​ശ​മ​ന​സേ​ന എ​ത്തിയത്. ഒ​രു വീ​ട്​ മു​ഴു​വ​ൻ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന കാ​ഴ്​​ച ക​ൺ​മു​ന്നി​ൽ. വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രെ മാ​റ്റി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ഴി​യൊ​രു​ക്കി. വീ​ഴാ​റാ​യി നി​ന്ന ഇ​രു​നി​ല കോ​ൺ​ക്രീ​റ്റ് വീ​ട് അ​പ്പോ​ഴേ​ക്കും സ്​​ഥ​ല​ത്തെ​ത്തി​യ സൈ​ന്യ​വും പൊ​ലീ​സും ചേ​ർ​ന്ന് ഇ​രു​മ്പു​തൂ​ണു​ക​ളി​ൽ താ​ങ്ങി​നി​ർ​ത്തി. അ​ക​ത്ത് കു​ടു​ങ്ങി​യ​വ​രെ വ​ലി​ച്ചെ​ടു​ക്കു​മ്പോ​ൾ ജീ​വ​ൻ ബാ​ക്കി​യു​ണ്ടാ​വ​ണേ എ​ന്നാ​യി​രു​ന്നു പ്രാ​ർ​ഥ​ന. എ​ന്നാ​ൽ, ഒ​രാ​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് ദൈ​വം അ​ത് കേ​ട്ട​ത്. വീ​ടി​​​െൻറ സി​റ്റൗ​ട്ടി​ലെ തൂ​ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​യാ​ളെ മാ​ത്ര​മാ​ണ്​ ര​ക്ഷി​ക്കാ​നാ​യ​ത്. മ​ണ്ണ്​ പു​ത​ഞ്ഞ ജീ​വ​ന​റ്റ ശ​രീ​ര​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പു​റ​ത്തെ​ടു​ത്തു. ഒ​ടു​വി​ൽ മ​ണ്ണ്​ അ​ള​ന്നെ​ടു​ത്ത ഒ​മ്പ​ത്​ ജീ​വ​നു​ക​ൾ എ​​​െൻറ മു​ന്നി​ൽ ത​ണു​ത്ത്​ വി​റ​ങ്ങ​ലി​ച്ച്​ കി​ട​ന്നു. എ​ല്ലാം ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​മ്പോ​ഴാ​ണ് വാ​ച്ചി​ലേ​ക്ക് നോ​ക്കി​യ​ത്. സ​മ​യം രാ​ത്രി എ​ട്ട്​. പോ​രു​മ്പോ​ൾ കൂ​ട്ടു​വ​ന്ന മ​ഴ അ​പ്പോ​ഴും പെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു -പ്ര​ള​യം ഏ​റെ ജീ​വ​നു​ക​ൾ ക​വ​ർ​ന്ന മ​ല​പ്പു​റ​ത്ത്​ രാ​പ്പ​ക​ലി​ല്ലാ​തെ എ​ല്ലാ​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ ജി​ല്ല ക​ല​ക്​​ട​ർ അ​മി​ത്​ മീ​ണ പ​റ​ഞ്ഞു​നി​ർ​ത്തി. 

തൃശൂർ

anupama

ഇ​തെ​ല്ലാം ഒ​ന്ന​ട​ങ്ങ​െ​ട്ട
രാ​വി​ലെ അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗ​ത്തി​​​െൻറ ച​ർ​ച്ച​ക്ക്​ എ​ത്തി​യ​താ​യി​രു​ന്നു, തൃ​ശൂ​ർ ക​ല​ക്​​ട​ർ ടി.​വി. അ​നു​പ​മ. ശു​ചീ​ക​ര​ണ​ത്തി​ന്​ സേ​ന​യു​ടെ മു​ന്നൊ​രു​ക്കം അ​വ​ലോ​ക​നം ചെ​യ്​​ത്​ കാ​റി​ൽ ക​യ​റി​യ സ​ന്ദ​ർ​ഭ​ത്തി​​ലാ​ണ്​ ഫോ​ണി​ൽ കി​ട്ടി​യ​ത്. ക​ല​ക്​​ട​റു​ടെ ഫോ​ണി​ന്​ തി​ര​ക്കൊ​ഴി​ഞ്ഞ നേ​ര​മി​ല്ല. സ​ഹാ​യി​യു​ടെ ഫോ​ണി​ൽ വി​ളി​ച്ച്​ ‘കൊ​ടു​ക്കാ​മോ’ എ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ ‘മാ​ഡം ഫ​യ​ൽ നോ​ക്കു​ന്നു, ഫോ​ണി​ലു​മാ​ണ്​’ എ​ന്ന്​ മ​റു​പ​ടി. ഇ​ങ്ങ​നെ​യാ​ണ്​ ഒ​രാ​ഴ്​​ച​യാ​യി അ​നു​പ​മ​യു​ടെ രാ​പ​ക​ലു​ക​ൾ.ഫോ​ണി​ൽ കി​ട്ടി​യ​​പ്പോ​ൾ ആ​ദ്യം ഇ​ങ്ങോ​ട്ടാ​ണ്​ ഒ​രു ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ‘ഇ​തു​വ​രെ ചെ​യ്​​തു​ത​ന്ന​തി​നെ​ക്കാ​ൾ ഇ​നി​യാ​ണ്​ നി​ങ്ങ​ളു​ടെ​യെ​ല്ലാം സ​ഹാ​യം വേ​ണ്ട​ത്​’. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം കൊ​ണ്ട്​ മാ​ത്ര​മാ​വി​ല്ല. അ​തി​ന്​ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ പ്ര​ചോ​ദി​പ്പി​ക്കാ​​ൻ ക​ഴി​യു​ക മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​ണെ​ന്ന്​ ക​ല​ക്​​ട​ർ. ഇ​ട​ക്ക്​ ചോ​ദി​ച്ചു; എ​ങ്ങ​നെ​യാ​യി​രു​ന്നു ഇൗ ​ദി​വ​സ​ങ്ങ​ൾ?. ഉ​ട​ൻ മ​റു​പ​ടി വ​ന്നു, ‘അ​തി​ന്​ പ്ര​ശ്​​ന​ങ്ങ​ൾ ക​ഴി​ഞ്ഞി​ല്ല​ല്ലോ. ‘മ​ന​സ്സി​​​െൻറ​യും ഹൃ​ദ​യ​ത്തി​​​െൻറ​യും ഭാ​രം ഇ​റ​ക്കി​വെ​ക്കാ​റാ​യി​ല്ല. നൊ​മ്പ​ര​പ്പെ​ടു​ത്തി​യ​തും ആ​ശ്വാ​സം തോ​ന്നി​യ​തു​മാ​യ ഒ​രു​പാ​ട്​ ഫ​യ​ലു​ക​ൾ മ​ന​സ്സി​ൽ ഫീ​ഡ്​ ചെ​യ്​​ത്​ വെ​ച്ചി​ട്ടു​ണ്ട്. ഒ​രു കാ​ര്യം പ​റ​യാം’ -ഹൃ​ദ​യ​ത്തി​ൽ​ തൊ​ട്ട, ഉ​ള്ളു​ല​ച്ച ഒ​ന്ന​ല്ല ഒ​ര​​ു​പാ​ട്​ സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്. ഒ​രു ദി​വ​സം അ​തൊ​ക്കെ ഷെ​യ​ർ ചെ​യ്യാം;  അ​നു​ഭ​വ​മെ​ന്ന നി​ല​ക്ക്​ മാ​ത്ര​മ​ല്ല മു​ൻ​ക​രു​ത​ലി​നു വേ​ണ്ടി​യും. ഇ​തെ​ല്ലാം ഒ​ന്ന​ട​ങ്ങ​െ​ട്ട’.

തിരുവനന്തപുരം

tvm-collector

ജീ​​വി​​തം നി​​റ​​ച്ച സ്​​നേ​ഹ​ക്കു​ടു​ക്ക
എ​​ല്ലാം ന​​ഷ്​​​ട​​പ്പെ​​ട്ട​​വ​​ർ​​ക്കാ​​യി വി​​ഭ​​വ​​സ​​മാ​​ഹ​​ര​​ണം ന​​ട​​ക്കു​​ക​​യാ​​ണ്... ആ​​യി​​ര​​ത്തോ​​ളം സ​​ന്ന​​ദ്ധ​​സേ​​വ​​ക​​ർ സാ​​ധ​​ന​​ങ്ങ​​ൾ ത​​രം​​തി​​രി​​ക്കു​​ന്നു. വാ​​ഹ​​ന​​ത്തി​​ൽ ക​​യ​​റ്റു​​ന്നു. കാ​​ർ​​ഡ്​ ബോ​​ർ​​ഡ്​ പെ​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ലൂ​​ടെ​ ആ ​​കു​​ട്ടി ന​​ട​​ന്നു​​വ​​ന്നു. അ​​ഞ്ച്​ വ​​യ​​സ്സ്​​ പ്രാ​​യം. നി​​ധി​​പോ​​ലെ കാ​​ത്തു​െ​​വ​​ച്ച  ‘പ​​ണ​​ക്കു​​ടു​​ക്ക’​ കൈ​​യും മ​​ന​​വും നി​​റ​​ഞ്ഞ പു​​ഞ്ചി​​രി​​യോ​​ടെ ഏ​​ൽ​​പി​​ച്ച​​പ്പോ​​ൾ മ​​ന​​സ്സ്​​ നി​​റ​​ഞ്ഞ്​ തു​​ളു​​മ്പി; ദു​​ര​​ന്ത​​ദി​​ന​​ങ്ങ​​ളി​​ലെ മ​​റ​​ക്കാ​​നാ​​കാ​​ത്ത അ​​നു​​ഭ​​വം ഒാ​​ർ​​ത്ത​പ്പോ​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ല​​ക്​​​ട​​ർ കെ. ​​വാ​​സു​​കി​​യു​​ടെ മു​​ഖ​​ത്തും അ​​ഭി​​മാ​​നം.  ഇൗ ​​കു​​ട്ടി​​യു​​ടെ സ്​​​നേ​​ഹ​​ക്കു​​ടു​​ക്ക​​യി​​ൽ​​നി​​ന്ന്​ തു​​ട​​ങ്ങു​​ന്നു ത​​ല​​സ്​​​ഥാ​​ന​​ത്തു​​നി​​ന്ന്​ ജീ​​വി​​തം നി​​റ​​ച്ച്​ പു​​റ​​പ്പെ​​ട്ട അ​​ഞ്ഞൂ​​റോ​​ളം സ​​ഹാ​​യ​​വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക്​ പി​​ന്നി​​ലെ  സ്​​​പ​​ന്ദ​​ന​​വും ഉൗ​​ർ​​ജ​​വും ഇ​​ന്ധ​​ന​​വും. യു​​വാ​​ക്ക​​ൾ ഒ​​ത്തു​​ചേ​​ർ​​ന്നാ​​ൽ പ​​ല​​തും സാ​​ധി​​ക്കു​​മെ​​ന്ന്​ വാ​​യി​​ച്ചി​​ട്ടു​​ണ്ട്. ​ ആ ​​അ​​നു​​ഭ​​വ​​ത്തി​​ന്​ നേ​​ർ​​സാ​​ക്ഷി​​യാ​​യ​​പ്പോ​​ൾ ക​​ണ്ണ്​ നി​​റ​​ഞ്ഞു. ആ ​​അ​​നു​​ഭ​​വം വി​​വ​​രി​​ക്കാ​​ൻ വാ​​ക്ക്​ തി​​ക​​യി​​ല്ല; വാ​​സു​​കി പ​​റ​​യു​​ന്നു. 3000ഒാ​​ളം വ​​ള​​ണ്ടി​​യ​​ർ​​മാ​​രാ​​ണ്​ രാ​​പ​​ക​​ലി​​ല്ലാ​​തെ, ഉൗ​​ണും ഉ​​റ​​ക്ക​​വു​​മി​​ല്ലാ​​തെ ത​​ല​​സ്​​​ഥാ​​ന​​ത്തെ ക​​ല​​ക്​​​ടി​​ങ്​ സെ​ൻ​റ​​റു​​ക​​ളി​​ലു​​ള്ള​​ത്. ര​​ണ്ടു​​ദി​​വ​​സ​​മേ ജി​​ല്ല​​യി​​​ൽ ആ​​ശ​​ങ്ക​​യു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. അ​​തേ​​സ​​മ​​യം മ​​റ്റ്​  ജി​​ല്ല​​ക​​ളു​​ടെ അ​​വ​​സ്​​​ഥ വ​​ള​​രെ മോ​​ശ​​മാ​​യി. ഇൗ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ ക​​ല​​ക്​​​ടി​​ങ്​ സെ​ൻ​റ​​റു​​ക​​ൾ തു​​ട​​ങ്ങി​​യ​​ത്. യാ​​ത്ര​ക്കി​ടെ ആ​​ദ്യ വി​​ഡ​ി​​യോ അ​​ഭ്യ​​ർ​​ഥ​​ന സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലി​​ട്ടു.  ഇ​​തോ​​ടെ ആ​​ളും സ​​ഹാ​​യ​​വും ഒ​​ഴി​​​കി​​യെ​​ത്തി. ഇ​​ത്ര​​യാ​​ളു​​ക​​ൾ എ​​വി​​ടെ​​നി​​ന്ന്​ എ​​ത്തി​​യെ​​ന്ന​​ത്​ വാ​​സു​​കി​​ക്ക്​ ഇ​​പ്പോ​​ഴും വി​​സ്​​​മ​​യ​​മാ​​ണ്. ​

കൊല്ലം

kollam-

ഉറക്കത്തിൽനിന്നെഴുന്നേറ്റ്​ അവർ വന്നു...
അ​ർ​ധ​രാ​ത്രി​യി​ലും ഉ​റ​ക്ക​പ്പാ​യ​യി​ൽ​നി​ന്ന്​ എ​ഴു​ന്നേ​റ്റ്​ വ​ള്ള​വു​മാ​യി പ്ര​ള​യ​ത്തി​ലേ​ക്കി​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ ഞാ​ൻ ഒാ​ർ​ക്കു​ന്ന​ത്. 15ന്​ ​പ​ത്ത​നം​തി​ട്ട ക​ല​ക്​​ട​ർ ര​ണ്ട്​ ഡി​ങ്കി​ക​ൾ ആ​വ​ശ്യ​െ​പ്പ​ട്ടു. കൊ​ല്ല​ത്തു​നി​ന്ന്​ അ​വ അ​യ​ച്ചു. അ​ന്നു​രാ​ത്രി വൈ​കി​ വ​ള്ള​ങ്ങ​ൾ വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മൈ​ക്ക്​ അ​നൗ​ൺ​സ്​​മ​​െൻറ്​ അ​ല്ലാ​തെ മ​റ്റ്​ മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു. 11 മ​ണി​യോ​ടെ  വാ​ടി, നീ​ണ്ട​ക​ര ക​ട​പ്പു​റ​ങ്ങ​ളി​ൽ ഞാ​ൻ നേ​രി​ട്ട് ​പോ​യി അ​നൗ​ൺ​സ്​​മ​​െൻറ്​ ന​ട​ത്തി. ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ത്സ്യ​െ​ത്താ​ഴി​ലാ​ളി​ക​ൾ സേ​വ​ന​സ​ന്ന​ദ്ധ​രാ​യി പ​ത്ത​നം​തി​ട്ട​ക്ക്​ പോ​കാ​ൻ വ​ള്ള​ങ്ങ​ളു​മാ​യി വ​ന്നു. അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​ക്കും മൂ​ന്നി​നും ഇ​ട​യി​ലാ​യി​രു​ന്നു ഇ​തെ​ന്ന്​ ഒാ​ർ​ക്ക​ണം. അ​ന്ന്​ രാ​ത്രി​ 30 വ​ള്ള​ങ്ങ​ളി​ൽ 120 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്​ പ​ത്ത​നം​തി​ട്ട​ക്ക്​ പോ​യ​ത്. ഇൗ ​പ്ര​ള​യം എ​നി​ക്ക്​ സ​മ്മാ​നി​ച്ച​ മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വം ഇ​താ​ണ്.

വയനാട്​

Wayanad

കണ്ണുനനയിക്കുന്നു; ഇൗ കരുതൽ
പി​റ​ന്ന നാ​ട​ല്ലെ​ങ്കി​ലും എ​നി​ക്ക്​ അ​ത്ര​​മേ​ൽ പ്രി​യ​പ്പെ​ട്ട മ​ണ്ണാ​ണ്​ വ​യ​നാ​ടെ​ന്ന്​ ജി​ല്ല ക​ല​ക്​​ട​റു​ടെ ചു​മ​ത​ല​യു​ള്ള ആ​യു​ഷ് അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി കേ​ശ​വേ​ന്ദ്ര​കു​മാ​ർ. ഇ​വി​ടെ വീ​ണ്ടു​മെ​ത്തി​യത്​ മു​റി​വേ​റ്റ ഇൗ ​മ​ണ്ണി​നെ സാ​ന്ത്വ​നി​പ്പി​ക്കാ​നാ​ണ്. ഇൗ ​ഉ​ദ്യ​മ​ത്തി​ൽ നാ​ട്​ ഒ​രു​മി​ച്ചു​ചേ​രു​ന്ന കാ​ഴ്​​ച​ പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ആ​റു വ​യ​സ്സു​ള്ള ഒ​രു കു​ട്ടി ​ൈസ​ക്കി​ൾ വാ​ങ്ങാ​ൻ വെ​ച്ച 4000 രൂ​പ എ​​​െൻറ കൈ​ക​ളി​ൽ ഏ​ൽ​പി​ച്ച​പ്പോ​ൾ ക​ണ്ണു​നി​റ​ഞ്ഞു​. മ​റ്റൊ​രു കു​ട്ടി പി​റ​ന്നാ​ളി​ന്​ കു​ഞ്ഞു​ടു​പ്പെ​ടു​ക്കാ​ൻ ക​രു​തി​വെ​ച്ച തു​ക​യാ​ണ്​ കൈ​മാ​റി​യ​ത്. ഒ​രാ​ൾ നാ​ലു​മാ​സ​ത്തെ വി​ക​ലാം​ഗ പെ​ൻ​ഷ​ൻ തു​ക മു​ഴു​വ​നാ​യും ഏ​ൽ​പി​ച്ചു. സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലും സ്​​നേ​ഹ​വു​മാ​യി നാ​ട്​ ഇൗ​വി​ധം ഒ​ത്തൊ​രു​മി​ച്ചു​നി​ൽ​ക്കു​േ​മ്പാ​ൾ ദു​ര​ന്ത​മു​ഖ​ത്ത്​ അ​തു ന​ൽ​കു​ന്ന പ്ര​ചോ​ദ​നം വ​ള​രെ വ​ലു​താ​ണ്​. പൊ​തു​സ​മൂ​ഹം, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക​ർ​ണാ​ക​യും ത​മി​ഴ്​​നാ​ടും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​ള​ൻ​റി​യ​ർ​മാ​രു​ടെ സ​ഹാ​യം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ എ​ല്ലാം വ​യ​നാ​ടി​​നെ ഏ​റെ തു​ണ​ക്കു​ന്നു​ണ്ട്. ദു​രി​ത​ങ്ങ​ളി​ൽ​നി​ന്ന്​ ക​ര​ക​യ​റി​യ ശേ​ഷം വ​യ​നാ​ടി​െ​ന എ​െ​ന്ന​ന്നേ​ക്കു​മാ​യി സം​ര​ക്ഷി​ച്ചു​നി​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ അ​നി​വാ​ര്യ​മാ​ണ്. ഒാ​രോ പ​ഞ്ചാ​യ​ത്തി​ലും ലാ​ൻ​ഡ്​ യൂ​സ്​ പ്​​ളാ​ൻ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​വ​ണം ഉൗ​ന്ന​ൽ വേ​ണ്ട​ത്. വ​ലി​യ വി​ക​സ​നം നേ​ടി​യെ​ന്ന്​ പ​റ​ഞ്ഞി​ട്ട്​ ഇ​തു​പോ​ലു​ള്ള ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു​പോ​വു​ന്ന വ​യ​നാ​ടി​നെ​യ​ല്ല, ഒ​രി​ക്ക​ലും ഇ​ട​റാ​തെ നി​ൽ​ക്കു​ന്ന ദൃ​ഢ​വും സു​ന്ദ​ര​വു​മാ​യ വ​യ​നാ​ടി​നെ​യാ​ണ്​ ന​മു​ക്ക്​ പു​ന​ർ​നി​ർ​മി​ക്കേ​ണ്ട​ത്​ -ക​ല​ക്​​ട​ർ പ​റ​ഞ്ഞു. 

Kozhikode

കോ​ഴി​ക്കോ​ട​ൻ ക​നി​വി​ൽ ക​ണ്ണു​നി​റ​ഞ്ഞ് 
മ​ഹാ​പ്ര​ള​യ കാ​ല​ത്ത് ‘ന​ന്മ​യു​ടെ ന​ഗ​ര’​ത്തി​ലൂ​ടെ കു​ത്തി​യൊ​ഴു​കു​ന്ന കാ​രു​ണ്യ​ക്ക​ട​ൽ ക​ണ്ട് ഖ​ൽ​ബ്​ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​ർ യു.​വി. ജോ​സി​ന്. പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ ജീ​വി​ത​ങ്ങ​ൾ​ക്ക് ര​ക്ഷ​യാ​യി ഈ ​നാ​ട്ടി​ലെ പ​തി​നാ​യി​ര​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങു​മ്പോ​ൾ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ന്നാ​കെ നേ​തൃ​ത്വം ന​ൽ​കി ചെ​റു​പു​ഞ്ചി​രി​യോ​ടെ അ​ദ്ദേ​ഹം ഒാ​ടി​ന​ട​ക്ക​ു​ക​യാ​ണ്. ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി കൂ​ടെ നി​ൽ​ക്കാ​ൻ ത​ന്നെ പി​ന്തു​ണ​ക്കു​ന്ന​ത് ഈ ​നാ​ട്ടു​കാ​രു​ടെ ന​ല്ല മ​ന​സ്സാെ​ണ​ന്ന്​ ഉ​റ​ക്കെ പ​റ​ഞ്ഞ്. വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ൽ​പെ​ട്ട പ​തി​നാ​യി​ര​ങ്ങ​ളെ  പു​ന​ര​ധി​വ​സി​പ്പി​ച്ച​തി​നു പി​ന്നാ​ലെ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ മ​ന​സ്സു​ക​ണ്ട് ക​ല​ക്ട​റു​ടെ ക​ണ്ണു നി​റ​ഞ്ഞു; വാ​ക്കു​ക​ൾ  ഇ​ട​റി. മാ​നാ​ഞ്ചി​റ​യി​ൽ ഒ​രു​ക്കി​യ ക​ല​ക്​​ഷ​ൻ പോ​യ​ൻ​റി​ൽ  പ്ര​തീ​ക്ഷി​ച്ച​തി​ലും എ​ത്ര​യോ ഇ​ര​ട്ടി സ​ഹാ​യം എ​ത്തി​യ​തു​ ക​ണ്ടാ​ണ് അ​ദ്ദേ​ഹം ആ​ന​ന്ദ​ക്ക​ണ്ണീ​ര​ണി​ഞ്ഞ​ത്.  ‘‘രാ​വി​ലെ പ​ത്തി​നാ​ണ് ഫേ​സ്ബു​ക്കി​ൽ സ​ഹാ​യ​മാ​വ​ശ്യ​പ്പെ​ട്ട് പോ​സ്​​റ്റി​ട്ട​ത്. ബ്ര​ഡും ബി​സ്ക​റ്റും വെ​ള്ള​വും മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വൈ​കീ​ട്ടാ​വു​മ്പോ​ഴേ​ക്ക് ഒ​രു ലോ​ഡ്​ ആ​കു​മെ​ന്നാ​ണ് വി​ചാ​രി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ നാ​ലു ലോ​ഡി​നു​ള്ള സാ​ധ​ന​മെ​ത്തി. കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ ന​ന്മ​യാ​ണി​ത്’’ -സ്വ​ര​മി​ട​റി ക​ല​ക്ട​റു​ടെ മി​ഴി​ക​ൾ നീ​ര​ണി​ഞ്ഞു. ക്യാ​മ്പു​ക​ളി​ലെ മാ​ന​വി​ക സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ഴും ക​ല​ക്ട​ർ​ക്ക് നൂ​റു​നാ​വാ​ണ്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളു​മാ​ണ്​ ക്യാ​മ്പു​ക​ളു​ടെ ചെ​ല​വ്​ വ​ഹി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മാ​തൃ​ക​യാ​ണ്. പ​ല​തി​ലും എ​ന്ന​പോ​ലെ...


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsDistrict Collector
News Summary - District Colectors - Kerala news
Next Story