കാരുണ്യക്കടലാണീ കലക്ടർ
text_fieldsകോഴിക്കോട്: തെൻറ കീഴിൽ ജോലിചെയ്യുന്ന റവന്യൂ ഇൻസ്പെക്ടറുടെ ചികിത്സചെലവി െൻറ വലിയ പങ്ക് സ്വയംവഹിച്ച് ജില്ല കലക്ടറുെട വേറിട്ട മാതൃക. കലക്ടറേറ്റിലെ ദേശീ യപാത ഭൂമിയേറ്റെടുക്കൽ വിഭാഗത്തിലെ റവന്യൂ ഇൻസ്പെക്ടർ പെരുവയൽ സ്വദേശി ഷാജിയുടെ ചികിത്സക്കാവശ്യമായി വന്ന ലക്ഷത്തിലേറെ രൂപയാണ് ആരോരുമറിയാതെ ജില്ല കലക്ടർ എസ്. സാംബശിവ റാവു വഹിച്ചത്. ഡിസംബർ 31ന് രാവിലെ ഷാജി ഒാഫിസിൽ തലകറങ്ങി വീഴുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ മെയ്ത്ര ഹോസ്പിറ്റലിൽ എത്തിച്ചു.
തുടർന്ന് പക്ഷാഘാതം സ്ഥിരീകരിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇൗ ഘട്ടത്തിലാണ് ആരുമറിയാതെ ജില്ല കലക്ടർ ആശുപത്രിയിലെത്തി അതുവരെയുള്ള ബിൽ തുകയായ ഒരു ലക്ഷത്തിലേറെ രൂപ കൗണ്ടറിൽ അടച്ച് മടങ്ങിയത്. കലക്ടർ പണമടച്ച കാര്യം ആദ്യം ഷാജിയുടെ കുടുംബംപോലും അറിഞ്ഞിരുന്നില്ല. ബിൽ തുക അടക്കാൻ ബന്ധുക്കൾ കൗണ്ടറിലെത്തിയപ്പോഴാണ് തുക കലക്ടർ അടച്ചതായി ആശുപത്രി ജീവനക്കാർ അറിയിച്ചത്. ഷാജി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കലക്ടേററ്റിലെ ചില ജീവനക്കാർ വിവരം അറിഞ്ഞെങ്കിലും ഇത് മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് കലക്ടർതന്നെ നിർദേശിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചപ്പോൾ പ്രതികരിക്കാൻ കലക്ടറും തയാറായില്ല.
ജയ് അമ്പാടി എന്നയാളുടെ ട്വിറ്ററിലാണ് ഈ അജ്ഞാത കലക്ടറുടെ സഹായകഥ ആദ്യം പുറത്തുവന്നത്. എന്നാൽ, ഏത് കലക്ടറാണ് എന്നൊന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നില്ല. ഇതോടെ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഇൗ െഎ.എ.എസ് ഒാഫിസറെ തിരയുകയായിരുന്നു. ചെറിയ കാര്യം ചെയ്ത് വലുതായി കൊട്ടിഘോഷിക്കുന്നവർക്കിടയിൽ വ്യത്യസ്തനാണ് ഞങ്ങളുടെ കലക്ടർ എന്നാണ് കലക്ടറേറ്റിലെ ജീവനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.