ജില്ല സഹകരണ ബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ടു
text_fieldsജില്ല സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ല സഹകരണ ബാങ്കിെൻറയും ഭരണസമിതികൾ സർക്കാർ പിരിച്ചുവിട്ടു. ജില്ല സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതോടെ ഭരണസമിതികൾ ഇല്ലാതായി. തിങ്കളാഴ്ച മന്ത്രിസഭയോഗം അംഗീകരിച്ച ഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. നിലവിൽ പാലക്കാട് ജില്ല ബാങ്കിൽ മാത്രമാണ് ഇടതുഭരണം. ശേഷിക്കുന്ന 13 ജില്ല ബാങ്കും യു.ഡി.എഫ് നിയന്ത്രണത്തിലാണ്. ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെയോ അഡ്മിനിട്രേറ്ററെയോ നിയമിക്കാന്‍ ഓര്‍ഡിനന്‍സ് സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. കാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. അതിനുമുമ്പ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണം.
നിലവില്‍ മറ്റ് സഹകരണ സംഘങ്ങള്‍ക്കും ജില്ല ബാങ്കില്‍ അംഗത്വമുണ്ട്്. സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠനം നടത്തിയ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ് ഥാനത്തിലാണ് നിയമഭേദഗതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ല സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 70 ശതമാനവും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടേതാണ്. വായ്പയില്‍ സിംഹഭാഗവും നല്‍കുന്നതും ഇവക്കാണ്.
കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഒഴികെയുള്ള മറ്റ് സൊസൈറ്റികൾക്ക് ജില്ല ബാങ്കില്‍ നോമിനല്‍ അംഗത്വം നല്‍കും. അവര്‍ക്ക് വായ്പ ലഭിക്കാൻ അവകാശമുണ്ടായിരിക്കും. വാര്‍ഷിക പൊതുയോഗത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ പങ്കെടുക്കാതിരുന്നാലോ സംഘം നല്‍കുന്ന സേവനങ്ങള്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷം പ്രയോജനപ്പെടുത്താതിരുന്നാലോ ബന്ധപ്പെട്ട സംഘത്തിന് അംഗത്വം നഷ്ടപ്പെടുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.