ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ജില്ല വികസന സമിതി പ്രമേയം
text_fieldsകണ്ണൂര്‍: നവീന്‍ ബാബു ആത്മഹത്യചെയ്ത സംഭവത്തില്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ല വികസന സമിതി യോഗത്തില്‍ പ്രമേയം പാസാക്കി. കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനായ യോഗത്തിലാണ് പ്രതിപക്ഷ എം.പിമാരുടെ പ്രതിനിധികൾ പ്രമേയം അവതരിപ്പിച്ചത്.
അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിനിധികൾ പ്രതിഷേധിച്ചു. കലക്ടര്‍ ഇല്ലാത്തപ്പോള്‍ യോഗം നിയന്ത്രിക്കേണ്ട എ.ഡി.എമ്മാണ് മരിച്ചതെന്നും കലക്ടർ മറുപടി പറയണമെന്നും ചുണ്ടിക്കാട്ടി. അജന്‍ഡയില്‍ ഇല്ലാത്ത വിഷയമാണെന്ന് പറഞ്ഞ് കെ.പി. മോഹനന് എം.എല്‍.എ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ പ്രതിനിധികള്‍ ആവശ്യം ശക്തമാക്കി.
ഇതോടെയാണ് കലക്ടര്‍ അരുണ്‍ കെ. വിജയന് ഇടപെട്ട് പ്രമേയം പാസാക്കിയത്. കെ. സുധാകരന് എം.പിയുടെ പ്രതിനിധിയായ ടി. ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രതിനിധി അജിത്ത് മാട്ടൂല്‍, ഷാഫി പറമ്പിൽ എം.പിയുടെ പ്രതിനിധി എം.പി. അരവിന്ദാക്ഷന് എന്നിവരും പിന്തുണച്ച് വാദിച്ചു. നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ അനുശോചിച്ചാണ് യോഗം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.