Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതളരരുത്, കൺമണികൾക്ക്...

തളരരുത്, കൺമണികൾക്ക് കൈതാങ്ങുണ്ടിവിടെ....

text_fields
bookmark_border
തളരരുത്, കൺമണികൾക്ക് കൈതാങ്ങുണ്ടിവിടെ....
cancel
camera_alt?????? ??????????? ???????????????? ?????????????? ???? ????????? ?????

കൽപറ്റ: ഒരുപാടേറെ പ്രതീക്ഷകളും മോഹങ്ങളുമായി ഒരു കുഞ്ഞു പിറന്നാൽ, ആദ്യമായൊന്ന് തലയുയർത്തി നോക്കുന്നതോ കുഞ്ഞിക്കാലുകൾ നിലത്തുറപ്പിച്ച് എഴുന്നേൽക്കുന്നതോ കാണാൻ നാളെണ്ണി കഴിയുന്നവരാണെല്ലാവരും. സമപ്രായക്കാരെല്ലാം പിച്ചവെച്ചുതുടങ്ങിയിട്ടും ത ​െൻറ കുഞ്ഞ് മാത്രം കിടപ്പിൽ തന്നെയാണെന്നറിയുമ്പോൾ നെഞ്ചിൽ പെരുമ്പറ മുഴങ്ങുന്നവർക്ക് വയനാട്ടിലൊരാശ്രയമുണ്ട്. കൽപറ്റ കൈനാട്ടി ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഡിസ്ട്രികറ്റ് ഏർലി ഇൻറർവെൻഷൻ സ​െൻററിലാണ് (ഡി.ഇ.ഐ.സി) കുട്ടികളുടെ ൈവകല്യങ്ങൾ നേരത്തെ കണ്ടെത്തി അവരെ അതിനെ അതിജീവിക്കാൻ പ്രാപ്ത്തരാക്കുന്നതിനുള്ള സേവനം നൽകിവരുന്നത്. 

എന്താണ് ഡി.ഇ.ഐ.സി‍‍‍ ‍‍‍‍‍?
എന്ന നാഷനൽ ഹെൽത്ത് മിഷ ​െൻറ കീഴിൽ  ആർ.ബി.എസ്.കെ. പ്രൊജക്ടി​െൻറ ഭാഗമായി 2014ലാണ് സ്ഥാപനം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചതെങ്കിലും കഴിഞ്ഞ രണ്ടുവർഷമായാണ് കൂടുതൽ സേവനങ്ങളോടെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശ്രയകേന്ദ്രമായി മാറുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതേ പേരിൽ സ​െൻററുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പലർക്കും ഇപ്പോഴും അറിയില്ലെന്ന് മാത്രം. 

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് കൂട്ടായ് സേവനങ്ങളിലൂടെ അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നന്നേ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ് അവ ലഘൂകരിച്ച് കാര്യശേഷി വർധിപ്പിക്കുകയാണി പ്രാംരംഭ ഇപെടൽ കേന്ദ്രത്തി​െൻറ ലക്ഷ്യം. പീഡിയാട്രീഷ്യൻ, സൈക്കോളജി വിഭാഗം, ശ്രവണ സംസാര വൈകല്യവിഭാഗം, ഒപ്റ്റോമെട്രി വിഭാഗം, ഫിസിയോ തെറാപ്പി വിഭാഗം, ദന്ത രോഗ വിഭാഗം, സ്പെഷ്യൽ എജ്യുക്കേഷൻ വിഭാഗം തുടങ്ങി എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ഇന്ന് ഇവിടെ ലഭ്യമാണ്. ജനിച്ചതു മുതൽ 18വയസുവരെ പ്രായമുള്ള കുട്ടികളുടെ വിവിധ വൈകല്യങ്ങൾ തിരിച്ചറിയാനും അവയെ ചികിത്സയിലൂടെ കുറച്ചുകൊണ്ടുവരാനുമുള്ള സൗകര്യമാണ് ഇവിടെയുണ്ട്.

സ്വകാര്യ കേന്ദ്രങ്ങളിലെ ഭീമമായ തുകയും മറ്റു ചിലവുകളും താങ്ങാനാകാത്ത സാധാരണക്കാർക്ക് ഒരു ആശ്രയമാണ് ഇന്ന് ഈ കേന്ദ്രം. ശരാശരി ഒരോ മാസവും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 120ഒാളം കുട്ടികൾ ഇവിടെ കരുതലിനായി എത്തുന്നുണ്ട്. ഒന്നാം നിലയിൽ എത്തിയാൽ തന്നെ മനസിലാകും ഈ സ്ഥാപനം മറ്റുയിടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണെന്ന്. വീടി​െൻറ അന്തരീക്ഷത്തിൽ കുട്ടികളുടെ പ്രശ്നങ്ങൾ തുറന്നുപറയാം. വിശദമായ പരിശോധന നടത്തിയശേഷം തുടർ ചികിൽസക്ക് നിർേദശിക്കും. വിദഗ്ധ ചികിൽസ വേണ്ടവരെ മെഡിക്കൽ കോളജ് ഉൾപെടെയുള്ള കേന്ദ്രങ്ങളിലേക്ക് അയക്കുകയും ആർ.ബി.എസ്.കെയിലൂടെ സൗജന്യ ചികിൽസയും ഉറപ്പുവരുത്തുകയും ചെയ്യും. 

സ​െൻററിനുള്ളിലെ കുട്ടികൾക്കായുള്ള പരിശോധന
 

ഡി.ഇ.ഐ.സിയിൽ ലഭിക്കുന്ന സേവനങ്ങൾ 
കുട്ടികളെ പരിശോധിക്കാനും അവർക്ക് വേണ്ട തെറാപ്പി നൽകാനും വിദ്ഗദരുടെ സംഘം ഇവിടെയുണ്ട്. മെഡിക്കൽ ഒാഫിസർ/പീഡിയാട്രീഷ്യ ​െൻറ സേവനം ഇവിടെ ലഭ്യമാണ്. വെള്ളി, തിങ്കൾ ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ ശിശുരോഗ വിദഗ്ധ ​െൻറ സേവനം ലഭിക്കും. കൂടാതെ വ്യാഴാഴ്ചകളിൽ ഫിസിയാട്രിസ്​റ്റി​െൻറ സേവനവും ലഭ്യമാണ്.

മാനസികാരോഗ്യ വിഭാഗം
ബുദ്ധിക്കുറവ്, പഠനവൈകല്യം, ശ്രദ്ധക്കുറവ്, സ്വഭാവ വൈകല്യങ്ങൾ, ഒാട്ടിസം, ഡൗൺ സിൻട്രോം എന്നി വൈകല്യങ്ങളെ ചികിത്സിക്കാനും കൗൺസിലിങ് നടത്താനും ഇവിടെ സ്പെഷ്യലിസ്​റ്റ് വ്യക്തികളുടെ സേവനം ലഭ്യമാണ്. ഇപ്പോൾ ഇത്തരം കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും സ്പെഷ്യൽ എജുക്കേഷൻ വിഭാഗത്തി​െൻറ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പഠനവൈകല്യമുള്ള കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നൽകുന്നുള്ള സൗകര്യങ്ങളാണ് പുതുതായി ഏർപെടുത്തിയിട്ടുള്ളത്.

ശ്രവണ സംസാര വൈകല്യ വിഭാഗം
ശ്രവണ-സംസാര വൈകല്യങ്ങളിലെറെയും നേരത്തെ തന്നെ ഭേദമാക്കാൻ കഴിയും. ശ്രവണ വൈകല്യം, സംസാര വൈകല്യം, ഒാട്ടിസം സ്പക്ട്രം ഡിസോഡേഴ്സ്, സെറിബ്രൽ പാർസി, വിക്ക്, ബുദ്ധിമാന്ദ്യം, ശബ്​ദ വൈകല്യം, പഠനവൈകല്യം, എ.ഡി.എച്ച്.ഡി, ഡൗൺ സിൻഡ്രോം എന്നിവക്കെല്ലാം സാധ്യമായ പരിഹാര മാർഗങ്ങൾ ഇവിടെയുണ്ട്.

ഒപ്റ്റോമെട്രി വിഭാഗം (കാഴ്ച)
കാഴ്ച വൈകല്യങ്ങൾ, കോങ്കണ്ണ്, വൈറ്റമിൻ കുറവ് കൊണ്ടുണ്ടാകുന്ന കാഴ്ച വൈകല്യങ്ങൾ എന്നിവക്ക് പ്രാരംഭം പരിശോധനയും തുടർ ചികിത്സക്കാവശ്യമായ നിർദേശങ്ങളും ലഭ്യമാണ്. മാതാപിതാക്കൾക്ക് കുട്ടികളെ വീട്ടിൽ പരിശീലിപ്പിക്കാനാവശ്യമായ നിർദേശങ്ങളും നൽകുന്നുണ്ട്. ദൂരെനിന്നും മറ്റും വരുന്നവർക്കും സാമ്പത്തിക പ്രയാസനമനുഭവപെടുന്നവർക്കും വീട്ടിൽ നിന്നും തന്നെ കുട്ടിക്ക്് ഇത്തരം പരിശീലനങ്ങൾ ചെയ്യാൻ ഇതിലൂടെ സഹായകമാകും. 

ഫിസിയോ തെറാപ്പി വിഭാഗം
ചലന വൈകല്യങ്ങളുള്ള ശാരീരികവും മാനസികവും ആയ അവശതകൾ അനുവഭിക്കുന്ന കുട്ടികൾക്ക് കഴിവതും ശാരീരികാവശതകൾ കുറച്ച് സാധാരണ ജീവിതം നയിക്കാൻ സഹായകരമാകുന്ന രൂപത്തിലുള്ള പരിശീലനവും പ്രത്യേകം തെരഞ്ഞെടുത്ത വ്യായാമ മുറകളും ഇലക്ട്രിക്കൽ തെറാപ്പിയും നൽകുന്നു. സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം, ചലന വൈകല്യങ്ങൾ, വളർച്ച താമസം, ഞരമ്പ് സംബന്ധിച്ചുള്ള വൈകല്യങ്ങൾ തുടങ്ങിയ കുട്ടിയുടെ ശാരീരിക വളർച്ചയുമായി ബന്ധപ്പെട്ട വൈകല്യങ്ങൾക്കുള്ള തെറാപ്പി ലഭ്യമാണ്.

കുട്ടികൾക്കായുള്ള ഇടം
 


ദന്തരോഗ വിഭാഗം
നേരത്തെ പറഞ്ഞ ബുദ്ധിമുട്ടുകളുള്ള കുട്ടികൾക്ക് പല്ലുമായി ബന്ധപ്പെട്ട അസുഖങ്ങളും ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പല്ലുകൾ സംരക്ഷിക്കാനുള്ള ചികിത്സയും നൽകും. ദന്ത രോഗത്തിന് മാത്രമായി എത്തുന്നവർക്കുള്ള ചികിൽസയല്ല മറിച്ച് മറ്റു തെറാപ്പികൾക്ക് എത്തുന്ന കുട്ടികളുടെ പല്ലുകളും കൃത്യമായി പരിശോധിച്ച് വേണ്ട ചികിൽസ നൽകുകയാണ് ചെയ്യുന്നത്. കുട്ടികളുടെ പല്ല് ക്ലീൻ ചെയ്യൽ, പല്ല് പറിക്കൽ, നിര തെറ്റിയ പല്ലുകൾക്ക് ദന്തക്രമീകരണ ചികിൽസ, മോണരോഗം തുടങ്ങിയവക്കുള്ള ചികിൽസയും കുട്ടികളുടെ പല്ല് സംരക്ഷിക്കാൻ വീട്ടിൽ സ്വീകരിക്കേണ്ട കാര്യങ്ങൾ മാതാപിതാക്കൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യും. 

പരിചരണം തുടരണം വീട്ടിലും 
ശാരീരികവും മാനസികവുമായ വൈകല്യങ്ങലുള്ള കുട്ടികൾക്ക് കഴിവതും ശാരീരിക അവശതകൾകുറച്ച് സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ സഹായകമാകുന്ന പരിശീലനവും റീഹാബിലിറ്റേഷനുമാണ് ഇവിടെ നൽകുന്നത്. ഇത് ഒരോ കുട്ടിയുടെയും വൈകല്യത്തി​െൻറ തോത് അനുസരിച്ച് മാറ്റം വരാം.പൂർണമായൊരു മാറ്റം എന്നതിനപ്പുറം വെല്ലുവിളികളെ അതിജീവിച്ച് വളരാനുള്ള അടിത്തറ ഒരുക്കുകയാണ് ചെയ്യുന്നത്. ഇതി​െൻറ തുടർ പരിശീലനങ്ങളും കുട്ടിക്ക് വേണ്ട ആത്മവിശ്വാസവും മാതാപിതാക്കൾ വിട്ടിൽ നിന്നും നൽകുയും വേണം. ക്ലിനിക്കിലെ ആദ്യഘട്ട തെറാപ്പികൾക്കു ശേഷം വിട്ടീൽ നിന്നും തുടർ പരിശീലനങ്ങൾ കുട്ടിക്ക് നൽകികൊണ്ടിരിക്കണം.

ഇന്ന് ഇത്തരം തെറാപ്പികൾക്കായി സ്വകാര്യ മേഖലയിൽ ധാരാളം സ്ഥാപനങ്ങളുണ്ട്. എന്നാൽ, അത് വയനാട്ടിലും ചുരുക്കമാണ്. ഉണ്ടെങ്കിൽ തന്നെ സാധാരണക്കാരന് താങ്ങാവുന്നതിനുമപ്പുറമാണ് ഫീസും മറ്റും. അതിനാൽ കഷ്ടപാടുകൾക്കിടയിലും ത ​െൻറ മക്കളെ സാധാരണ കുട്ടികൾക്കൊപ്പം ആത്മവിശ്വാസത്തോടെ വളർത്തണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് അത്താണിയാണ് സർക്കാരി ​െൻറ കീഴിലുള്ള ഈ സ്ഥാപനം. ചിരിക്കുന്ന മുഖവുമായി നിങ്ങളെ സ്വീകരിക്കുന്ന കുറച്ചുപേരുണ്ടിവിടെ അവരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾക്ക് തണലൊരുക്കാം. അവരുടെ നല്ല ഭാവിക്കായി. 

വൈകല്യം നേരത്തെ കണ്ടെത്താം
വൈകല്യങ്ങൾ എത്ര നേരത്തെ കണ്ടുപിടിക്കുന്നുവോ അത്ര തന്നെ വേഗത്തിൽ അത് പരിഹരിക്കാനാകും. വൈകുതോറും വൈകല്യത്തെ അതിജീവിക്കാനുള്ള സാഹചര്യങ്ങളും കുറയും. അതിനാൽ കുഞ്ഞുജനിച്ചുകഴിഞ്ഞാൽ കൃത്യമായ പരിശോധന ഒരോഘട്ടത്തിലും ആവശ്യമാണ്. കുട്ടിക്ക് ചെറുപ്പത്തിലെ ശ്രവണ ശേഷിക്ക് പ്രശ്നമുണ്ടെന്ന് കണ്ടെത്താൻ നേരത്തെ കഴിഞ്ഞില്ലെങ്കിൽ ശരിയായ ചികിൽസ നൽകുന്നതും വൈകും. അതുപോലെ തന്നെയാണ് മറ്റു വൈകല്യങ്ങളുടെയും അവസ്ഥ. മാതാപിതാക്കൾക്ക് ഇത്തരം വൈകല്യങ്ങൾ കണ്ടെത്താനും കഴിഞ്ഞെന്നുവരില്ല. അതിനാണ് സഹായിയായി ഡി.ഇ.ഐ.സിയുള്ളത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newskalpettamalayalam newsDistrict Early Intervention Centre
News Summary - District Early Intervention Centre, Kalpetta, Wayanad -Kerala News
Next Story