സേവാഭാരതിയെ ഒഴിവാക്കിയതിനെതിരെ ഡിവിഷൻബെഞ്ചും
text_fieldsകൊച്ചി: കണ്ണൂരിലെ സന്നദ്ധ പ്രവർത്തനങ്ങളിൽനിന്ന് സേവാഭാരതിയെ ഒഴിവാക്കിയ ജില്ല കലക്‌ടറുടെ ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി.
സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും സേവാഭാരതിയെ ഒഴിവാക്കിയ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.2021 മേയ് 23ന് സേവാഭാരതിയെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് മൂന്നു ദിവസത്തിനുശേഷം സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനെതിരെ കലക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സന്നദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നതെന്ന പരാതി അന്വേഷിച്ച് തീരുമാനമെടുക്കാനാണ് സേവാഭാരതിയെ നിയമിച്ച ഉത്തരവ് സസ്പെൻഡ് ചെയ്തതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ഒരന്വേഷണവും നടന്നിട്ടില്ലെന്നും രാഷ്ട്രീയ സമ്മർദത്തെത്തുടർന്നാണ് ഒഴിവാക്കിയതെന്നും സേവാഭാരതി വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.