പാർട്ടിയിൽ ഭിന്നത: പ്രചാരണം അടിസ്ഥാനരഹിതം -പി.സി. ചാക്കോ
text_fieldsകൊച്ചി: പാർട്ടിയിൽ നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉെണ്ടന്ന പ്രചാരണം അടിസ്ഥാനരഹിതമാെണന്നും നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാമെന്ന ചർച്ചയാണ് നടക്കുന്നതെന്നും എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്‍റ് പി.സി. ചാക്കോ. എൻ.സി.പി (എസ്) ബ്ലോക്ക് പ്രസിഡന്‍റുമാരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
140ൽ 124 ബ്ലോക്കിലെ പ്രസിഡന്‍റുമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി.
ദേശീയ വർക്കിങ് കമ്മിറ്റി അംഗം ടി.പി. പീതാംബരൻ, വർക്കിങ് കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ, പാർലമെന്‍ററി പാർട്ടി ലീഡറും എം.എൽ.എയുമായ തോമസ് കെ. തോമസ് തുടങ്ങിയവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബ്ലോക്ക് കമ്മിറ്റികൾ നടത്തേണ്ട പ്രവർത്തനങ്ങളും അടുത്ത ആറ് മാസത്തെ പ്രവർത്തന പരിപാടികളും സമ്മേളനത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.