വിവാഹമോചനവും ആത്മഹത്യയും വർധിക്കുന്നത് വിവരക്കേടുകൊണ്ട് -കാന്തപുരം
text_fieldsകോഴിക്കോട്: വിവാഹമോചനം വർധിക്കുന്നത് വിവരക്കേടിന്റെ പേരിലാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. സമസ്ത ശതവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുദരിസ് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വിജ്ഞാനത്തിന്റെ അഭാവമുള്ളതുകൊണ്ടാണ് ആത്മഹത്യ വർധിക്കുന്നത്. ധാർമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് സാമൂഹിക തിന്മകളുടെ മുഖ്യകാരണം. ജനങ്ങൾക്ക് ധാർമിക-ഭൗതിക അറിവ് പകർന്നുകൊടുക്കാൻ പണ്ഡിതർക്ക് കഴിയണം. നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും നിലനിൽപ്പിന് സാമൂഹിക തിൻമകളുടെ നിർമാർജനം അനിവാര്യമാണ്. അറിവിനെ ശരിയായ രീതിയിലും മാതൃകാപരമായും പുതുത ലമുറക്ക് നൽകാൻ കഴിയണം -അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പേരോട് അബ്ദുർറഹ്മാൻ സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അലവി സഖാഫി കൊളത്തൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.