മാതാവ് പീഡിപ്പിച്ചെന്ന പരാതി: ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ മാതാവ് പീഡിപ്പിച്ചെന്ന കേസ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. ദിവ്യ. വി. ഗോപിനാഥ് അന്വേഷിക്കും.
ഹൈടെക് ൈക്രം എൻക്വയറി സെൽ അഡീഷനൽ എസ്.പി ഇ.എസ്. ബിജുമോൻ അന്വേഷണത്തിനാവശ്യമായ സഹായം നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കേസിൽ മാതാവിന് ജാമ്യം അനുവദിക്കുേമ്പാൾ വനിത െഎ.പി.എസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുള്ളത്. കേസിൽ ജാമ്യം ലഭിച്ച മാതാവ് കഴിഞ്ഞദിവസം ജയിൽ മോചിതയായി.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നമാണ് ഇത്തരമൊരു ആരോപണത്തിന് വഴിെവച്ചതെന്ന ആക്ഷേപം ശക്തമാണ്. ആ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.