ദിയ ഫാത്തിമ തിരോധാനം: ക്രൈംബ്രാഞ്ച് ഐ.ജി അന്വേഷിക്കണം– ഹൈകോടതി
text_fieldsഇരിട്ടി (കണ്ണൂർ):- മൂന്നുവർഷം മുമ്പ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായ രണ്ടു വയസ്സുകാരി ദിയ ഫാത്തിമയുടെ തിരോധാനം ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിെൻറ നേതൃത്വത്തിൽ അേന്വഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു.
കുട്ടിയുടെ തിരോധാനം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളായ കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടിൽ സുഹൈൽ--ഫാത്തിമത്ത് സുഹ്റ ദമ്പതികൾ അഡ്വ. അരുൺ കാരണവർ മുഖേന നൽകിയ ഹരജിയിന്മേലാണ് ജസ്റ്റിസ് സുധീന്ദ്ര കുമാറിെൻറ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് ഉന്നതതലസംഘം രൂപവത്കരിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
2014 ആഗസ്റ്റ് ഒന്നിനാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ദിയ ഫാത്തിമയെ കാണാതായത്. പ്രാഥമികാേന്വഷണത്തിൽ ആശാവഹമായ ഫലം ലഭിക്കാത്തതിനെ തുടർന്നാണ് സുഹൈൽ ഹൈകോടതിയെ സമീപിച്ച് ഹേബിയസ് കോർപസ് ഫയൽ ചെയ്തത്.
ഇതിനിടെ ദിയയുടെ രൂപസാദൃശ്യമുള്ള കുട്ടിയെ മറ്റൊരാളുടെ കൂടെ മൂന്നു കുട്ടികൾക്കൊപ്പം അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടും പൊലീസ് വേണ്ട രീതിയിൽ അന്വേഷണം നടത്താൻ തയാറായില്ലെന്നും സുഹൈൽ കോടതിയെ ബോധിപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഐ.ജിയുടെ മേൽനോട്ടത്തിൽ തന്നെ കേസേന്വഷണം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.