നിശാലഹരി പടർത്തി കേരളത്തിലും ഡി.ജെ പാർട്ടികൾ സജീവം
text_fieldsനെടുമ്പാശ്ശേരി: മദ്യവും മയക്കുമരുന്നും നിശാനൃത്തവുമായി ജീവിതം ലഹരിയാക്കുന്ന ഡി. ജെ പാർട്ടികൾ കേരളത്തിലും പെരുകുന്നു. സാഹസിക ബൈക്ക് യാത്രസംഘത്തെ മറയാക്കിയും മറ്റു മാണ് ലഹരി പടർത്തുന്ന ആഘോഷക്കച്ചവടം. സ്ത്രീകളടക്കം ഇൗ പാർട്ടികളിലേക്ക് കാര് യമായി എത്തുന്നുണ്ട്.
കഴിഞ്ഞദിവസം ആലുവക്കടുത്ത് എടത്തലയിൽ പണിപൂർത്തിയാകാത് ത കെട്ടിടത്തിൽ നടത്തിയ ഡി.ജെ പാർട്ടി എക്സൈസ് സംഘം പിടികൂടിയിരുന്നു. നൂറ്റമ്പതിലേറെ പേർ പങ്കെടുത്ത ഡി.ജെ പാർട്ടിയിൽ നാൽപതിലേറെ സ്ത്രീകളാണ് ഉണ്ടായിരുന്നത്. പാർട്ടിയിൽ നൃത്തം ചെയ്യാൻ പ്രത്യേക സംഘങ്ങളുമെത്തിയിരുന്നു. ആദ്യം മദ്യത്തിലാണ് പാർട്ടി ആരംഭിക്കുന്നത്. പിന്നീട് ഡാൻസ് മുറുകുമ്പോൾ ക്ഷീണിക്കാതിരിക്കാനാണ് മയക്കുമരുന്നിലേക്ക് കടക്കുന്നത്. പുലർച്ചയാകുമ്പോഴേക്കും വളരെ രഹസ്യമായാണ് മയക്കുമരുന്നുമായി പ്രത്യേകസംഘം എത്തുക.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വ്യാപകമായി റേവ് പാർട്ടികളും ഡി ജെ പാർട്ടികളും നടത്താൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ.എസ് രഞ്ജിത്ത് പറഞ്ഞു.
വെബ്സൈറ്റുകൾ ഇടക്കിടെ മാറും; പ്രവേശനം നിരവധി കടമ്പകൾക്കുശേഷം
നെടുമ്പാശ്ശേരി: സൂക്ഷ്മ നിരീക്ഷണങ്ങൾക്കും കർശന പരിശോധനകൾക്കും ശേഷമാണ് ഡി.ജെ പാർട്ടിയിലേക്ക് പ്രവേശനം അനുവദിക്കുക. അപേക്ഷ നൽകുന്നവർക്കെല്ലാം പ്രവേശനമില്ല. വെബ്സൈറ്റുകളിൽ പ്രത്യേകം അപേക്ഷഫോറമുണ്ട്. ഇത് ഓൺലൈനായി പൂരിപ്പിക്കണം.
പാർട്ടി നടത്തുന്നവർ ഇവരെക്കുറിച്ച് അന്വേഷണം നടത്തി ചാരന്മാരൊന്നുമല്ലെന്ന് വെളിപ്പെട്ടാൽ അക്കൗണ്ടിലേക്ക് നിശ്ചിത തുക അടക്കാൻ ആവശ്യപ്പെടും. പാർട്ടി നടത്തുന്ന സ്ഥലം ഏതെന്ന് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പുമാത്രമേ അറിയിക്കൂ.
വെബ് വിലാസം ഇടക്കിടെ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഏതെങ്കിലുമൊരു സ്ഥലത്ത് കേന്ദ്രീകരിച്ച ശേഷം അവിടെനിന്നാവും പാർട്ടിസ്ഥലത്തേക്ക് നീങ്ങുക. എടത്തലയിലെ ഡി.ജെ പാർട്ടിക്ക് ആളൊന്നിന് 1500 രൂപ വീതമാണ് ഈടാക്കിയിരുന്നത്. ഗോഡ്സ് ആൻഡ് ബൈക്കേഴ്സ് മീറ്റ് എന്നതായിരുന്നു പാർട്ടിക്ക് നൽകിയ പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.