ഡി.ജെ പാര്‍ട്ടി കേന്ദ്രത്തിൽ വൻ മദ്യശേഖരം; അഞ്ചുപേർ റിമാൻഡിൽ
text_fieldsകൊച്ചി: ആലുവ പുക്കാട്ടുപടിയിലെ ഡി.ജെ പാര്‍ട്ടി കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ അഞ്ചുപേർ അറസ്റ്റിൽ. ഇവിടെനിന്ന് വൻ മദ്യശേഖരവും പിടികൂടി. പാലാരിവട്ടം പൈപ്പ് ലൈൻ റോഡിൽ അടിമുറിവീട്ടിൽ റോബർട്ട് ഗിൽബർട്ട് (41), സഹോദരൻ റോണി സിജോ(39), ഇടപ്പള്ളി ആലപ്പാട്ട് വീട്ടിൽ ആൽബർട്ട് സന്തോഷ് (46), കാലടി പുന്നക്കാട്ടിൽ വീട്ടിൽ ശ്രീനാഥ് (29), തായിക്കാട്ടുകര ബാല്യപാടത്ത് വീട്ടിൽ ഡെന്നീസ് റാഫേൽ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
ആലുവ പുക്കാട്ടുപടി കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജിന് സമീപം അടഞ്ഞുകിടന്ന ജോയ്മാറ്റ് എന്ന റിസോർട്ടിലാണ് ശനിയാഴ്ച രാത്രി പാർട്ടി നടന്നത്. 125ഓളം പേരാണ് പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത്. കറുത്ത ടി ഷർട്ട് ധരിച്ച യുവാക്കളെ കൂടാതെ സ്ത്രീകളും പങ്കെടുത്തിരുന്നു. കുട്ടികളുമായാണ് ചിലർ എത്തിയിരുന്നത്. 30 ലിറ്റർ മദ്യവും 60 ബോട്ടിൽ ബിയറുമാണ് ഇവിടെ എത്തിച്ചിരുന്നത്.
എക്സൈസ് സംഘം എത്തുമ്പോൾ 10 ലിറ്റർ മദ്യവും 40 ബോട്ടിൽ ബിയറും ഇവർ ഉപയോഗിച്ച് തീർന്നിരുന്നു. ഇത്രയും ആളുകൾക്ക് ഉപയോഗിക്കാനുള്ളതിെനക്കാൾ വളരെയധികം അളവിലാണ് മദ്യം എത്തിച്ചിരുന്നത്. മദ്യവും ഉപയോഗശേഷമുള്ള കുപ്പികളുമടക്കം പിടികൂടി കോടതിയിൽ തൊണ്ടിമുതലായി ഹാജരാക്കിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. പരിപാടിയുടെ രണ്ടാം സീസണാണ് ശനിയാഴ്ച നടന്നത്. സീസൺ വൺ എപ്പോഴാണ് നടത്തിയതെന്ന് അന്വേഷിക്കുന്നുണ്ട്.
എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ.എസ്. രഞ്ജിത്തിെൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച് 1500 രൂപ വാങ്ങിയാണ് ആളുകളെ പങ്കെടുപ്പിച്ചത്. മദ്യം ഉൾപ്പെടെയുള്ള സൗകര്യങ്ങളും താമസവും നൽകുമെന്ന് പരസ്യപ്രചാരണം നടത്തിയായിരുന്നു ആളെ കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.