ഡി.എല്‍.എഫ് ഫ്ളാറ്റ് പൊളിക്കേണ്ട; ഒരു കോടി പിഴ മതി
text_fieldsകൊച്ചി: ചിലവന്നൂര്‍ കായല്‍ കൈയേറി നിര്‍മിച്ച ഡി.എല്‍.എഫ് ഫ്ളാറ്റ് പൊളിക്കേണ്ടതില്ളെന്നും പകരം ഒരു കോടി രൂപ പിഴയടച്ചാല്‍ മതിയെന്നും ഹൈകോടതി. കായല്‍ കൈയേറിയാണ് നിര്‍മാണമെന്ന സിംഗ്ള്‍ ബെഞ്ചിന്‍െറ കണ്ടത്തെല്‍ ശരിവെച്ച ഡിവിഷന്‍ ബെഞ്ച്, പ്രത്യേക സാഹചര്യം പരിഗണിച്ച് പൊളിക്കേണ്ടതില്ളെന്ന് ഉത്തരവിടുകയായിരുന്നു.
വന്‍ തുക ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇത് ക്രമീകരിച്ചുനല്‍കാനും ഒരു കോടി രൂപ ജില്ലാ കലക്ടര്‍ മുമ്പാകെ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റിന്‍െറ ഭാഗങ്ങള്‍ പൊളിച്ചുനീക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഡി.എല്‍.എഫ് നല്‍കിയ അപ്പീല്‍ ഹരജിയാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്.
ഫ്ളാറ്റിന്‍െറ ഭാഗങ്ങള്‍ പൊളിക്കാനുള്ള ഉത്തരവിന് പുറമെ തുടര്‍ നിര്‍മാണം നിര്‍ത്തിവെപ്പിക്കാനും കൊച്ചി നഗരസഭക്കും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. 1991 ലെ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് അനുമതി നല്‍കിയത് കോര്‍പറേഷന്‍െറ വീഴ്ചയാണെന്നും നിര്‍മാണം അംഗീകരിക്കാനാവില്ളെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, തീരദേശ പരിപാലന ചട്ടത്തിന് വിരുദ്ധമായാണ് പെര്‍മിറ്റ് അനുവദിച്ചതെന്ന വിലയിരുത്തല്‍ അടിസ്ഥാനരഹിതമാണെന്നാണ് ഡി.എല്‍.എഫ് യൂനിവേഴ്സല്‍ ലിമിറ്റഡ് നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ഫ്ളാറ്റ് നിര്‍മാണത്തില്‍ തീരദേശസംരക്ഷണ-പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിന് ആധാരമായത്. ഇവിടെ കായല്‍ കൈയേറിയിട്ടുണ്ടെന്ന് തീരദേശ പരിപാലന അതോറിറ്റി നിയമിച്ച മൂന്നംഗ സമിതി കണ്ടത്തെിയിരുന്നു.
അഞ്ച് കോടിയില്‍ കൂടുതല്‍ മുടക്കുമുതലുള്ള നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് ഈ നിര്‍മാണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തീര പരിപാലന നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കേരള തീര പരിപാലന അതോറിറ്റിക്ക് നേരിട്ട് നടപടിയെടുക്കാനോ ഉപസമിതിയെ നിയോഗിച്ച് പഠനം നടത്താനോ അധികാരമില്ളെന്നും ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു അപ്പീല്‍ ഹരജിയിലെ വാദം. എന്നാല്‍, കായല്‍ കൈയേറ്റം സംബന്ധിച്ച കണ്ടത്തെല്‍ വസ്തുതാപരമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിര്‍മാണം പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതാണെന്ന സിംഗിള്‍ ബെഞ്ച് നിരീക്ഷണവും ശരിവെച്ചു.ഇതേതുടര്‍ന്നാണ് പിഴയായി ഒരു കോടി നല്‍കാന്‍ ഉത്തരവിട്ടത്. കലക്ടര്‍ ഈ തുക പരസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.