ഡി.എൻ.എ ഫലം: ഹൈകോടതി ബിനോയിയുടെ പ്രതികരണം തേടി
text_fieldsമുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടത്തിയ ഡി.എൻ.എ പരിശോധന ഫലം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹരജിയിൽ ബോംബെ ഹൈകോടതി ബിനോയ് കോടിയേരിയുടെ പ്രതികരണം തേടി. ഫെബ്രുവരി 10 ന് ബിനോയ് കോടതിയിൽ മറുപടി അറിയിക്കണം.
മകന്റെ പിതൃത്വം തെളിയിക്കാൻ യുവതിയുടെ അപേക്ഷയിൽ ഹൈകോടതി ഉത്തരവിനെത്തുടർന്ന് രണ്ടു വർഷം മുമ്പാണ് ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനായത്. 2020 ഡിസംബറിൽ സീൽ ചെയ്ത റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചെങ്കിലും ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ 11 നാണ് യുവതി റിപ്പോർട്ട് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയത്.
ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാരോപിച്ച് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ നീളുകയാണ്.വിദേശയാത്രക്ക് അനുമതി തേടിയുള്ള ബിനോയിയുടെ ഹരജിയിൽ മൂന്നു തവണയാണ് കുറ്റംചുമത്തൽ സെഷൻസ് കോടതി നീട്ടിവെച്ചത്. കഴിഞ്ഞ 15 നാണ് ഒടുവിലായി ബിനോയ് യാത്രാനുമതി നേടിയത്. ഇതോടെ കുറ്റംചുമത്തൽ ജൂൺ മൂന്നിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.