Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 9:12 PM IST Updated On
date_range 8 Sept 2018 10:39 AM ISTസി.ബി.ഐയെ കാട്ടി സി.പി.എമ്മിനെ വിരട്ടാൻ നോക്കേണ്ട- പി.ജയരാജൻ
text_fieldsbookmark_border
കണ്ണൂർ: ഷുഹൈബ് വധകേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി വിധിയിൽ പ്രതികരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. സി.ബി.ഐയെകാട്ടി സി.പി.എമ്മിനെ വിരട്ടാൻ നോക്കേണ്ടെന്ന് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല.
സംഭവം പാർട്ടി അന്വേഷിക്കും. കേരളപൊലീസ് നല്ല നിലക്കായിരുന്നു കേസിൽ അന്വേഷണം നടത്തിയത്. ഗൂഢാലോചനയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story