Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യക്​തിപരമായ...

വ്യക്​തിപരമായ അധിക്ഷേപങ്ങളിൽ തളരില്ല; ജനം വാസ്​തവം മനസിലാക്കും -മുഹമ്മദ്​ റിയാസ്​

text_fields
bookmark_border
വ്യക്​തിപരമായ അധിക്ഷേപങ്ങളിൽ തളരില്ല; ജനം വാസ്​തവം മനസിലാക്കും -മുഹമ്മദ്​ റിയാസ്​
cancel

കോഴിക്കോട്​: വ്യക്​തിപരമായ അധിക്ഷേപങ്ങളിൽ തളരില്ലെന്ന്​ നിയുക്​ത മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​. തിരുത്തലുകൾ വേണ്ടിടത്ത്​ തിരുത്തി മുന്നോട്ട്​ പോകും. ജനങ്ങൾ വാസ്​തവം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന്​ നൽകിയ അഭിമുഖത്തിലാണ്​ പരാമർശം.

ജനാധിപത്യത്തിൽ വിമർശനം സ്വാഭാവികമാണ്​. ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കു​േമ്പാൾ തന്നെ വിമർശിച്ചവരെല്ലാം ഇപ്പോൾ ത​െന്‍റ സുഹൃത്തുക്കളാണ്​. ബേപ്പൂരിൽ മത്സരിക്കാനെത്തിയപ്പോഴും വിമർശനങ്ങളുണ്ടായിരുന്നു. അന്ന്​ മെയ്​ രണ്ടിന്​ ജനം മറുപടി നൽകുമെന്നാണ്​ വിമർശകരോട്​ പറഞ്ഞതെന്നും മുഹമ്മദ്​ റിയാസ്​ വ്യക്​തമാക്കി.

രാഷ്​ട്രീയ ഭേദമി​ല്ലാതെ എല്ലാവർക്കും സമീപിക്കാവുന്ന ജനപ്രതിനിധിയായിരിക്കും. വകുപ്പ്​ സംബന്ധിച്ച്​ അന്വേഷിച്ചിട്ടില്ല. പാർട്ടി ചർച്ച ചെയ്​തത്​ ഇക്കാര്യത്തിൽ തീരുമാനമെടുത്ത്​ അറിയിക്കുകയാണ്​ പതിവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PA Mohammed Riyas
News Summary - Do not be discouraged by personal abuse; People will understand the truth - Muhammad Riyaz
Next Story