സി.ബി.െഎ കുറ്റപത്രത്തിൽ വിശ്വാസമില്ല –ഫസലിെൻറ സഹോദരൻ
text_fieldsകണ്ണൂർ: ഫസൽ വധക്കേസ് അട്ടിമറിക്കാൻ സി.പി.എം ഫസലിെൻറ സഹോദരന്മാരെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് സഹോദരിമാരുടെ ആരോപണം അബ്ദുറഹ്മാൻ നിഷേധിച്ചു.
സി.ബി.െഎ കുറ്റപത്രം വായിക്കുന്നതുവരെ ഫസലിനെ കൊന്നത് സി.പി.എമ്മാണെന്ന് വിശ്വസിച്ചിരുന്നു. സി.പി.എമ്മിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്. താൻ പറയാത്ത കാര്യങ്ങൾ മൊഴിയായി ചേർത്താണ് സി.ബി.െഎ കാരായിമാരെ അറസ്റ്റ്ചെയ്തത്. അതുകൊണ്ട് സി.ബി.െഎ കുറ്റപത്രത്തിൽ വിശ്വാസമില്ല. കാരായിമാർ പ്രതികളാണെന്ന് കരുതുന്നില്ല. ഫിഷറീസ് കോളനിക്ക് വേണ്ടി കടപ്പുറത്തെ ഷെഡ് വിട്ടുനൽകിയതിന് ഹൈകോടതി വരെ കേസ് നടത്തി കിട്ടിയ ഭൂമിയിലാണ് വീട് വെച്ചത്. സി.പി.എമ്മിൽനിന്ന് ഒന്നും കൈപ്പറ്റിയിട്ടില്ല. സുബീഷിെൻറ ഫോൺസംഭാഷണവും വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് സത്യം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നതിനാലാണെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി.
2006 ഒക്ടോബർ എട്ടിനാണ് ഫസൽ കൊല്ലപ്പെട്ടത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ കൊടി സുനി ഉൾപ്പെടെ മൂന്ന് സി.പി.എമ്മുകാരെ പൊലീസ് അറസ്റ്റ്ചെയ്തു. ഫസലിെൻറ ഭാര്യ മറിയത്തിെൻറ ഹരജിയെ തുടർന്ന് കോടതി ഉത്തരവുപ്രകാരം കേസന്വേഷണം ഏറ്റെടുത്ത സി.ബി.െഎ സി.പി.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരെ പ്രതിചേർത്ത് കുറ്റപത്രം നൽകി. അതിെൻറ വിചാരണ പുരോഗമിക്കവെയാണ് കൊന്നത് തങ്ങളാണെന്ന സുബീഷിെൻറ വെളിപ്പെടുത്തൽ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.