Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഭിച്ചിരുന്ന ഉയർന്ന...

ലഭിച്ചിരുന്ന ഉയർന്ന പി.എഫ് പെൻഷൻ നിഷേധിക്കരുത്​​ -ഹൈകോടതി

text_fields
bookmark_border
Kerala High Court
cancel

കൊ​ച്ചി: ഉ​യ​ർ​ന്ന പി.​എ​ഫ് പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്ന മ​ത്സ്യ​ഫെ​ഡി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​ത് നി​ഷേ​ധി​ക്ക​രു​തെ​ന്ന് ഹൈ​കോ​ട​തി. ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്ന ത​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ‘പ്രോ ​റാ​റ്റ’ പ്ര​കാ​രം പെ​ൻ​ഷ​ൻ നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 57 റി​ട്ട. ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷി​ന്റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഇ.​പി.​എ​ഫ്.​ഒ​യു​ടെ​യ​ട​ക്കം വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി ഹ​ര​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

നി​ല​വി​ൽ പ്ര​തി​മാ​സം 38,000 രൂ​പ വ​രെ​യാ​ണ്​ ഹ​ര​ജി​ക്കാ​ർ​ക്ക്​ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ.​പി.​എ​ഫ്.​ഒ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ്ര​കാ​രം പെ​ൻ​ഷ​ൻ നി​ശ്ച​യി​ച്ചാ​ൽ പെ​ൻ​ഷ​ൻ ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നാ​രോ​പി​ച്ചാ​ണ്​ ഹ​ര​ജി.

സ​ർ​ക്കു​ല​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. 2014നു​മു​മ്പ്​ ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ സ്കീ​മി​ൽ ചേ​ർ​ന്ന​തി​നാ​ൽ വി​ര​മി​ക്കു​ന്ന​തി​ന് മു​മ്പ​ത്തെ 12 മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്റെ ശ​രാ​ശ​രി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ങ്ങ​ളു​ടെ പെ​ൻ​ഷ​ൻ നി​ർ​ണ​യി​ക്ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. 60 മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്റെ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി പെ​ൻ​ഷ​ൻ നി​ർ​ണ​യി​ക്കു​ന്ന ‘പ്രോ ​റാ​റ്റ’ സ്കീം 2014​നു​ശേ​ഷം വി​ര​മി​ച്ച ത​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മ​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtPF pension
News Summary - Do not deny the high PF pension received - High Court
Next Story