കിണറ്റിൽ നിന്ന് വെള്ളംകോരി വിൽക്കണ്ട; പിടിവീഴുമെന്ന് ഭൂജല വകുപ്പ്
text_fieldsകൊച്ചി: വേനലും കുടിവെള്ള ക്ഷാമവും കടുക്കുമ്പോൾ സ്വന്തം കിണറ്റിൽനിന്നും കുഴൽക്കിണറ്റിൽ നിന്നുമൊക്കെയുള്ള വെള്ളം വിൽപന നടത്തി വരുമാനമുണ്ടാക്കാമെന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ പിടിവീഴുമെന്ന് ഭൂഗർഭ ജല വകുപ്പിന്‍റെ മുന്നറിയിപ്പ്. വ്യക്തികളോ സ്വകാര്യ സ്ഥാപനങ്ങളോ തങ്ങളുടെ ജലസ്രോതസ്സ് വിൽപനച്ചരക്കാക്കുന്നത് കേന്ദ്ര ഭൂജല അതോറിറ്റി മാർഗരേഖയുണ്ടാക്കി നിരോധിച്ചിട്ടുണ്ട്. ഇത്തരം കുടിവെള്ള വിൽപന തടയാൻ ജില്ല കലക്ടർമാരെ ഉത്തരവാദിത്തപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുമുണ്ട്.
കുടിവെള്ളം വിൽക്കുന്നവർക്ക് അതിന്‍റെ വില നിശ്ചയിക്കാനുള്ള അധികാരമില്ലെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ഭൂഗർഭ ജലവകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം അനധികൃത കുടിവെള്ള വിൽപന നടക്കുമ്പോൾ അധികൃതർ കണ്ണടക്കുകയാണെന്ന ആരോപണമുണ്ട്.
കുടിവെള്ളം വിൽപനച്ചരക്കാക്കിയതിന്‍റെ പേരിലെടുത്ത നടപടികൾ വിരളമാണ്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് സമീപകാലത്ത് ഇതുസംബന്ധിച്ച് കേസെടുത്തിട്ടുള്ളത്. പാലക്കാട് രണ്ട് കേസും മലപ്പുറത്ത് ഒരുകേസുമാണെടുത്തത്. പാലക്കാട് ജില്ലയിൽ അനധികൃതമായി കുഴൽക്കിണർ കുഴിച്ചതിനും കുടിവെള്ളം വിറ്റതിനും 2016 മുതൽ 1.80 ലക്ഷം രൂപ പിഴയീടാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.