മാണിയുടെ അനുസ്മരണ യോഗത്തിൽ ചെയർമാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കെ.എം. മാണി അനുസ്രണ പരിപാടിയിൽ കേരള കോൺഗ്രസ് എം െചയർമ ാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി. തിരുവനന്തപുരം അവധിക്കാല കോടതിയുടേതാണ് ഉത്തരവ്.
യോഗത്തിൽ മാണി അനുസ്മരണം മാത്രമേ നടത്താവൂ എന്നും പാർട്ടി ഭാരവാഹികളേയും യോഗത്തിൽ തെരഞ്ഞെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. കേരള കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി പി. മനോജ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
പാർട്ടി വർക്കിങ് ചെയർമാൻ ആയിരുന്ന പി.ജെ. ജോസഫിനാണ് നിലവിൽ ചെയർമാൻെറ താത്ക്കാലിക ചുമതല. ചെയർമാൻ പദവിയിലേക്ക് ജോസ്. കെ മാണിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗത്തിലുള്ള ജില്ലാ സെക്രട്ടറിമാർ വടംവലി തുടങ്ങിയതോടെ പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.