15 പേർ ഒരുമിച്ച് കഴിയുന്ന പ്രവാസികളുടെ ‘ആഡംബര’ റൂമുകളെ കുറിച്ചറിയുമോ?
text_fieldsകോഴിക്കോട്: മഹാമാരിക്കിടയിൽ ഉറ്റവരെ പിരിഞ്ഞ് ഉള്ളം നീറിക്കഴിയുന്ന പ്രവാസികളെക്കുറിച്ച് യുവ അഭിഭാഷകൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. രോഗം പകരാതിരിക്കാനുള്ള പ്രാഥമിക മുൻകരുതലായ സാമൂഹിക അകലം പാലിക്കാൻ പോലും കഴി യാതെ കഷ്ടപ്പെടുന്ന പ്രവാസികളെ ഒറ്റപ്പെടുത്തരുതെന്നാണ് അഡ്വ. ശ്രീജിത് പെരുമന ഫേസ്ബുക് പോസ്റ്റിൽ ആവശ് യപ്പെടുന്നത്.
‘മരണത്തിൽപോലും ജന്മനാട് അന്യമാക്കപ്പെടുന്നവരെക്കുറിച്ച് പറയാതെ പോക വയ്യ!’ എന്ന തലക്കെട്ട ിലാണ് കുറിപ്പ് തുടങ്ങുന്നത്. വിരലിലെണ്ണാവുന്ന ചിലരുടെ ചെയ്തികളുടെയോ, അറിവില്ലായ്മയുടെയോ പേരിൽ പ്രവാസികള െയെല്ലാം സാമൂഹിക മനസ്സിൽനിന്ന് എന്നെന്നേക്കുമായി അകലത്തിൽ നിർത്തേണ്ടവരാണെന്ന സന്ദേശം നാട്ടിൽ പരക്കുന്നില ്ലേ എന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു. കുറിപ്പിൽനിന്ന്:
ചെറുത്ത് നിൽപ്പുപോലും അസാധ്യമാക്കി ലോകശക്തി കളെ ഉൾപ്പെടെ വേട്ടയാടുന്ന കൊറോണയെന്ന മഹാമാരിക്കെതിരെ കൊച്ചു കേരളം സമാനതകളില്ലാത്ത കരുത്ത് കാണിക്കുമ്പോഴും നാടിനും വീടിനും ബന്ധുത്ത്വങ്ങൾക്കും വേണ്ടി കടൽകടന്ന നമ്മുടെ സഹജീവികളുടെ മരണവാർത്തകളും, ദുരിത ജീവിതവും തീരാ ന ോവാവുകയാണ്..
അന്യരാക്കപ്പെട്ട ലക്ഷക്കണക്കിന് മലയാളികളെകുറിച്ച്, വിദേശങ്ങളിൽ ജീവിക്കുന്ന മറ്റു മനുഷ്യരെ ക ുറിച്ച് നിങ്ങളോർക്കാറുണ്ടോ? ഓടിപ്പോകാൻ ഇടമില്ലാതെ തളയ്ക്കപ്പെട്ട നിങ്ങളുടെ വീട്ടുകാരനും നാട്ടുകാരനും കൂട്ടുകാരനും ആയ പ്രവാസികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
നാട്ടിലെത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവരോടൊപ്പം ഗൾഫിലെ മുറിയിൽ ഒരുമിച്ച് താമസിച്ച, ജോലിചെയ്ത, യാത്ര ചെയ്ത പ്രവാസിയെകുറിച്ച് നിങ്ങൾക്കറിയുമോ? അവരുടെ ഇപ്പോഴത്തെ ഭീതിയും ആധിയും ഹൃദയമിടിപ്പും നിങ്ങൾ കേട്ടിട്ടുണ്ടോ?
നാട്ടിൽ മൂന്നു ബെഡ്‌റൂമും ഹാളും ഡൈനിങ്ങ് ഹാളും 2 അടുക്കളയും സിറ്റ് ഔട്ടും പോർച്ചും അകത്തും പുറത്തുമായി 5 ബാത്റൂമുകളും എസിയും പ്രിയപ്പെട്ടവർക്കായി ഒരുക്കി നൽകാൻ, ഗൾഫിലെ 15 പേർക്കുള്ള ഒറ്റ ബാത്റൂമിന് മുന്നിൽ ഊഴം കാത്തു നിൽക്കുന്ന പ്രവാസിയെ നിങ്ങളറിയുമോ? സോഷ്യൽ ഡിസ്റ്റൻസിങ് എന്ന് ലോകം ആകെ പറയുമ്പോൾ ഒരേ റൂമിൽ ഇപ്പോഴും ഒരുമിച്ച് കഴിയേണ്ടിവരുന്ന 10 ഉം 12 ഉം 15 ഉം പേർ ഒരുമിച്ച് കഴിയുന്ന മൂന്നുനില കട്ടിലുകളുള്ള പ്രവാസിറൂമുകളായ "ആഡംബര" കൊട്ടാരങ്ങളെ കുറിച്ചറിയുമോ നിങ്ങൾക്ക്?
എല്ലാക്കാലത്തും നാടിെൻറ സാമ്പത്തിക നട്ടെല്ലായിരുന്ന വരുമാന സ്രോതസ്സായിരുന്ന പ്രവാസിയെ കുറിച്ച് ഒരിക്കലെങ്കിലും നിങ്ങളോർക്കാറുണ്ടോ? കോൺക്രീറ്റ് സൗധങ്ങളും മണിമാളികകളും സൂപ്പർ മാർക്കറ്റുകളും ഷോപ്പിങ് മാളുകളും ഒക്കെ നാട്ടിലേക്കു കൊണ്ടുവന്നു നാടിെൻറ മുഖച്ഛായ മാറ്റിയ പ്രവാസിയെ നിങ്ങളറിയുമോ?
ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ നിർത്തി എന്ന് കേൾക്കുമ്പോൾ വീടും വീട്ടുകാരും പ്രായമായ മാതാപിതാക്കളും മക്കളും ഒക്കെ നാട്ടിലാണ്, ഒരത്യാവശ്യം ഉണ്ടായാൽ ആപത്തുണ്ടായാൽ ഞാനിവിടെ ഒറ്റയ്ക്കാണല്ലോ എന്ന ആധിയിൽ, എനിക്ക് നാട്ടിലേയ്ക്ക് പോവാനാവില്ലലോ എന്ന് പരിതപിച്ച് തലയിണയിണയിൽ മുഖം ചേർത്ത് വിങ്ങിക്കരയുന്ന പ്രവാസിയെ നിങ്ങൾക്കറിയുമോ?
ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ഒരുപാട് അനുഭവിക്കുന്നു ഇന്ന് ആ പ്രവാസികൾ എന്നത് മറന്നുപോകരുത്. വിരലിലെണ്ണാവുന്ന ചില പ്രവാസികളുടെ ചെയ്തികളുടെയോ, അറിവില്ലായ്മയുടെയോ അല്ലെങ്കിൽ മനഃപൂർവ്വമുള്ള തെറ്റുകളുടെ പേരിൽ പ്രവാസികളെയെല്ലാം ഒരു മീറ്റർ അകലത്തിൽ മാത്രമല്ല സാമൂഹിക മനസ്സിൽ എന്നെന്നേക്കുമായി അകലത്തിൽ നിർത്തേണ്ടവരാണെന്ന ഒരു സന്ദേശം നാട്ടിലാകെ പരക്കുന്നില്ലേ എന്നൊരു ആശങ്കയില്ലാതില്ല...
പ്രവാസികൾ കൊറോണ വൈറസ് വാഹകരല്ല. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അവരിൽ ചിലർക്ക് അവർപോലും അറിയാതെ ബോണസ്സായി കിട്ടിയതാണ് ഈ കൊറോണ വൈറസിനെ. പ്ലേഗും നിപയും വസൂരിയും ചിക്കൻ ഗുനിയയും പോലെയുള്ള രോഗങ്ങളൊക്കെ വന്നു പോയതുപോലെ നാളെ കൊറോണയും പോകും.
അപ്പോഴും പ്രവാസി ഉണ്ടാവും. നാടിെൻറ ഫണ്ടിങ് സ്രോതസായി, രാഷ്ട്രീയക്കാർക്ക് ആതിഥ്യം അരുളാനും നാട്ടിലെ അടുപ്പിൽ തീ പുകയ്ക്കാനും സെൻറും അത്തറും മാത്രമല്ല ജീവനും നൽകി ജീവിതങ്ങൾക്ക് സുഗന്ധം പരത്താനും പ്രവാസി ഇവിടെയുണ്ടാകും, ഉണ്ടാകണം എന്നത് മറക്കരുത്. ചേർത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്... അതിജീവിക്കും നമ്മളീ മഹാമാരിയെ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.