നവജാതശിശുക്കളെ വഴിയരികിൽ ഉപേക്ഷിക്കരുത്; 1043 രക്ഷിതാക്കൾ കാത്തുനിൽക്കുന്നുണ്ട്
text_fieldsമലപ്പുറം: 'കൊല്ലം കല്ലുവാതിക്കലിൽ വഴിയരികിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു', 'കാസർകോട് ബദിയടുക്കയിൽ ഒന്നര വയസ്സുകാരെൻറ മരണത്തിൽ അമ്മ അറസ്റ്റിൽ' - മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വേദനാജനകമായ ഇത്തരം വാർത്തകൾ നമ്മൾ കേട്ടത് ഈ ആഴ്ചയാണ്. കുഞ്ഞുങ്ങളെ നിഷ്ഠൂരമായി വഴിയരികിൽ ഉപേക്ഷിക്കുന്ന രക്ഷിതാക്കൾ. ഇത്തരം ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർ ചിന്തിക്കുക ഒരു കുഞ്ഞിക്കാലെന്നമോഹം സഫലമാകാത്ത ആയിരക്കണക്കിന് അമ്മമാരുടെ നാടുകൂടിയാണിത്.
നവജാതശിശുക്കളെ വഴിയരികിൽ ഉപേക്ഷിക്കുന്ന സംഭവങ്ങൾ വർധിക്കുേമ്പാഴും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സംസ്ഥാനത്ത് കാത്തുനിൽക്കുന്നത് 1043 രക്ഷിതാക്കളാണ്. വനിത ശിശുവികസന വകുപ്പിെൻറ സംയോജിത ശിശുസംരക്ഷണ പദ്ധതിപ്രകാരം സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (കാര) വെബ്പോർട്ടൽ മുഖാന്തരം വിദേശത്തും സ്വദേശത്തുമുള്ള 1043 രക്ഷിതാക്കളാണ് ദത്തെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സന്താനഭാഗ്യം ലഭിക്കാത്തവരും കുഞ്ഞുങ്ങളെ വളർത്താൻ താൽപര്യമുള്ള സന്താനങ്ങളുള്ള രക്ഷിതാക്കളും ഇതിൽ ഉൾപ്പെടും. ഇതിൽ വിദേശത്തുനിന്ന് 27 രക്ഷിതാക്കളാണ് അപേക്ഷ നൽകിയിട്ടുള്ളത്. വഴിയരികിൽ ഉപേക്ഷിച്ചതും നിയമപ്രകാരം ഏൽപിച്ചതുമായ 169 കുഞ്ഞുങ്ങളെയാണ് സംയോജിത ശിശുസംരക്ഷണ പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്.
2019 ഏപ്രിൽ മുതൽ ഇതുവരെയുള്ള കണക്കാണിത്. നവജാതശിശുക്കളെ വഴിയരികിൽ ഉപേക്ഷിക്കുന്നതുമൂലം മരിക്കുന്നത് നിത്യസംഭവമാണ്. 12 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് െഎ.പി.സി പ്രകാരം ഏഴുവർഷം തടവും പ്രത്യക സാഹചര്യത്തിലൊഴിച്ച് 2015ലെ ജുവനൈൽ ആക്ട് പ്രകാരം അഞ്ചുവർഷം തടവും ലഭിക്കുന്ന ശിക്ഷയാണ്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ കുട്ടിയെ ഏൽപിക്കുക, അമ്മത്തൊട്ടിലിൽ കുഞ്ഞിനെ സുരക്ഷിതമായി ഏൽപിക്കുക, ജില്ല ശിശുസംരക്ഷണ യൂനിറ്റുകളിൽ അറിയിക്കുക എന്നിവയാണ് നിയമപരമായി രക്ഷാകർതൃത്വം ഒഴിയാനുള്ള മാർഗങ്ങൾ.അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചാൽ രണ്ടു മാസം കഴിഞ്ഞാൽ വേണമെങ്കിൽ നിയമപ്രകാരം രക്ഷിതാവിന് കുഞ്ഞുങ്ങളെ തിരിച്ചെടുക്കാം.
സംസ്ഥാനത്ത് 13 ഇടത്താണ് അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നത്. രക്ഷാകർതൃത്വം ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം, അവിഹിതബന്ധം, അച്ഛൻ പിന്തുണ നൽകാത്തത്, സാമ്പത്തികശേഷിയില്ലായ്മ, കുട്ടികളെ നോക്കാൻ കഴിയാത്ത സാഹചര്യം, കുടുംബവഴക്ക് തുടങ്ങിയവയാണ് കുഞ്ഞുകളെ ഉപേക്ഷിക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.