ക്ഷേത്രങ്ങളെ സങ്കുചിത മനോഭാവത്തിന്റെ കേന്ദ്രങ്ങൾ ആക്കരുത് -എം.ആർ. മുരളി
text_fieldsഅങ്ങാടിപ്പുറം: ക്ഷേത്രങ്ങൾ സങ്കുചിത മനോഭാവത്തിെൻറ കേന്ദ്രമാവരുതെന്നും അത്തരം ശ്രമങ്ങളാണ് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിെന്റ പേരിൽ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയതെന്നും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിെൻറ ഭാഗമായ സാംസ്കാരിക സമ്മേളനം നടത്താൻ അനുവദിക്കരുതെന്നുകാട്ടി ചിലർ ഹൈകോടതിയെ സമീപിച്ചതും വിഷയത്തിൽ ഇടപെടാതെ കോടതി ദേവസ്വത്തിെൻറ തീരുമാനങ്ങൾക്ക് വിട്ടതും പരാമർശിച്ചായിരുന്നു സാംസ്കാരിക സമ്മേളനത്തിൽ വിശദീകരണം.
ക്ഷേത്രങ്ങളിൽ ഒരു സ്വകാര്യ അജണ്ടയും നടപ്പാക്കാൻ ശ്രമിക്കരുത്. മലബാർ ദേവസ്വം ക്ഷേത്രത്തിൽ അത്തരം ഒരു ശ്രമങ്ങളും നടത്തിയിട്ടില്ല. എന്നിട്ടും എന്തിനാണ് ചില കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും പ്രസിഡന്റ് ചോദിച്ചു.
ഹൈകോടതി പറഞ്ഞത് ക്ഷേത്രത്തിലെ കാര്യങ്ങൾ ദേവസ്വം തീരുമാനപ്രകാരം നടന്നോട്ടെ എന്നാണ്.എന്നിട്ടും കേസ് നൽകിയവർ പറയുന്നത് ധർമത്തിെൻറ വിജയമെന്നാണ്. വീണിടത്ത് കിടന്ന് ഉരുളുകയാണ് അവരെന്നും എം.ആർ. മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.