Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kamal
cancel
Homechevron_rightNewschevron_rightKeralachevron_rightസിനിമയിൽ രാഷ്​ട്രീയം...

സിനിമയിൽ രാഷ്​ട്രീയം കലർത്തരുത്​; സലിം കുമാർ വിവാദത്തിൽ കമൽ

text_fields
bookmark_border

കണ്ണൂർ: സിനിമയിൽ രാഷ്​ട്രീയം കലർത്തരുതെന്ന്​ സംസ്​ഥാന ചലചിത്ര അക്കാദമി ചെയർമാൻ കമൽ. സലിം കുമാറിനെ ക്ഷണിക്കാത്ത വിവാദത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. സലിം കുമാറിനെ ക്ഷണിച്ചിരുന്നുവെന്ന്​ വ്യക്​തമാക്കിയ കമൽ അദ്ദേഹത്തിന്​ എന്തുകൊണ്ടാണ്​ മനസ്സിലാ​കാതെ പോയതെന്ന്​ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സലിം കുമാറിനോട്​ ഇതേക്കുറിച്ച്​ നേരിട്ടു സംസാരിച്ചതായും അപ്പോഴേക്കും വിവാദത്തിൽ അദ്ദേഹം രാഷ്​ടീയം കലർത്തിയെന്നും കമൽ പറഞ്ഞു.

വ്യക്​തികൾക്ക്​ രാഷ്​ട്രീയമുണ്ടാം. എന്നാൽ ചലചിത്ര മേഖലയിൽ രാഷ്​ട്രീയം കലർത്തുന്നത്​ ശരിയല്ല. ഇക്കാര്യം സലിം കുമാറിന്​ ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ്​ കരുതുന്നതെന്നും കമൽ പറഞ്ഞു.

കേരള സംസ്​ഥാന ചലചിത്ര അക്കാദമി സംസ്​ഥാനത്തെ നാല്​ മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത്​ ഐ.എഫ്​.എഫ്​.കെയുടെ തലശ്ശേരി പതിപ്പിന്​ ചൊവ്വാഴ്​ച തിരിതെളിയും. വൈകിട്ട്​ ആറിന്​ സാംസ്​കാരിക വകുപ്പ്​ മന്ത്രി എ.കെ. ബാലൻ മേള ഓൺലൈനിലൂടെ ഉദ്​ഘാടനം ചെയ്യുമെന്ന്​ കമൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ 23 മുതൽ 27വരെയാണ്​ മേള. ആദ്യമായി തലശ്ശേരി വേദിയാകുന്ന ചലചിത്ര മാമാങ്കത്തിനുള്ള ഒരുക്കം പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകിട്ട്​ ആറിന്​ നടക്കുന്ന ഉദ്​ഘാടന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കഥാകൃത്ത്​ ടി. പത്​മനാഭൻ, അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, തലശ്ശേരി നഗരസഭ ചെയർപേഴ്​സൻ കെ.എം. ജമുന റാണി എന്നിവർ സംബന്ധിക്കും.

ജാസ്​മില സബാനിക്​ സംവിധാനം ചെയ്​ത ബോസ്​നിയൻ ചിത്രം 'ക്വോ വാഡിസ്​ ഐഡി'യാണ്​ ഉദ്​ഘാടന ചിത്രം. വിവിധ വിഭാഗങ്ങളിലായി 46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ്​ പ്രദർശിപ്പിക്കുന്നത്​. 23ന്​ രാവിലെ പ്രദർശനം തുടങ്ങും.

എ.വി.കെ നായർ റോഡിലെ ലിബർട്ടി സ്യൂട്ട്​, ഗോൾഡ്​ പാരഡൈസ്​, ലിറ്റിൽ പാരഡൈസ്​, മിനി പാരഡൈസ്​ എന്നീ തിയേറ്ററുകളിലും മഞ്ഞോടിയിലെ ലിബർട്ടി മൂവി ഹൗസിലുമാണ്​ പ്രദർശനം. മുഖ്യവേദിയായ ലിബർട്ടി കോംപ്ലക്​സിൽ എക്​സിബിഷൻ, ഓപൺ ഫോറം എന്നിവ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam CinemaSalim KumarKamal
News Summary - Do not Mix Politics in Film Kamal
Next Story