മരണത്തിലേക്ക് ‘ഒാവർടേക്ക്’ ചെയ്യരുതെന്ന മുന്നറിയിപ്പുമായി പൊലീസ്
text_fieldsതിരുവനന്തപുരം: അമിതവേഗത്തിൽ തെറ്റായിട്ടുള്ള ഓവർടേക്കിങ് മൂലം കേരളത്തിലെ റോഡ ുകളിൽ നിരവധി ജീവിതങ്ങൾ ദിനംപ്രതി പൊലിയുന്ന പശ്ചാത്തലത്തിൽ മരണത്തിലേക്ക് ‘ഒാവ ർടേക്ക്’ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വളരെയധികം ശ്രദ്ധയോടെ ചെ യ്യേണ്ട ഒന്നാണ് ഓവര്‍ടേക്കിങ്. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധി ച്ച് അപകടം ഇെല്ലന്ന് ഉറപ്പുവരുത്തി ഓവർടേക്ക് ചെയ്യുകയാണ് വേണ്ടതെന്ന ഉപദേശമാ ണ് പൊലീസ് നൽകുന്നത്.
ശ്രദ്ധിേക്കണ്ട കാര്യങ്ങൾ
•മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർടേക്ക് ചെയ്യാവൂ
• ഓവർടേക്കിങ്ങന് മുമ്പ് മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ലെന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക
• മുന്നിൽ പോകുന്ന വാഹനത്തിെൻറ ഡ്രൈവറെ ഹോണടിച്ച് തെൻറ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി വളരെ പക്വതയോടുകൂടി ഓവർടേക്ക് ചെയ്യുക
• വാഹനം കടന്നുപോകാൻ മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയിൽ, എതിർദിശയിൽനിന്ന് വളരെവേഗത്തിൽ വാഹനങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ ചിലർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് അപകടകരമാണ്
•മുന്നിൽ പോകുന്ന വാഹനത്തിെൻറയും എതിർദിശയിൽനിന്ന് വരുന്ന വാഹനത്തിെൻറയും ഇടയിലൂടെ അതിസാഹസികത കാണിക്കരുത്
• വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക
• മുന്നിൽ പോകുന്ന വാഹനത്തിന് പുറകിൽ മുട്ടി മുട്ടിയില്ല എന്ന തരത്തിൽ വാഹനം ഓടിച്ച് അൽപം ഇടകിട്ടിയാൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്
•മറ്റ് വാഹനങ്ങൾക്ക് ഒരുതരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം എപ്പോഴും ഓവർടേക്ക് ചെയ്യേണ്ടത്
• ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നുവരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിെൻറ വേഗംകുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാനുള്ള അവസരം നൽകുക
•ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിങ് നിർബന്ധമായും ഒഴിവാക്കുക.
• മുന്നിൽ പോകുന്ന വാഹനം റോഡിെൻറ മധ്യഭാഗെത്തത്തി വലത്തേക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതുവശത്ത് വഴി ഓവർടേക്ക് ചെയ്യാം
• നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം
• കയറ്റത്തിൽ ഓവർടേക്ക് ചെയ്യരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.