വൈദ്യുതി മേഖല സ്വകാര്യവത്കരിക്കരുത്-മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsതിരൂർ: വൈദ്യുതി മേഖല അടക്കമുള്ള രാജ്യത്തെ തന്ത്ര പ്രധാനമായ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ-കോർപറേറ്റുകൾക്ക് തീറെഴുതുകയും ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ ബഹുജന, തൊഴിലാളി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) തിരൂർ ഡിവിഷൻതല കുടുംബ സംഗമം പച്ചാട്ടിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിവിഷൻ പ്രസിഡന്റ് കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി അഡ്വ. യു. സൈനുദ്ദീൻ, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറി വി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗീത, ടി.കെ. ഷാജൻ, ടി.പി. ജിതേഷ്, പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി കെ. അംജത് സ്വാഗതവും എസ്. ഗണേശൻ നന്ദിയും പറഞ്ഞു. അസി. എക്സിക്യൂട്ടിവ് എൻജിനീയറായി സർവിസിൽനിന്ന് വിരമിച്ച എം.ബി. സുനന്ദിന് മന്ത്രി ഉപഹാരം നൽകി. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.